Recipe:ഊണിനു തയാറാക്കാം ചുട്ടവെളുത്തുള്ളി രസം…

ചുട്ടവെളുത്തുള്ളി രസം

1.വെളുത്തുള്ളി – 4-5 കുടം

2.മല്ലി – ഒരു വലിയ സ്പൂണ്‍

കുരുമുളക് – ഒരു ചെറിയ സ്പൂണ്‍

ജീരകം – ഒരു ചെറിയ സ്പൂണ്‍

വറ്റല്‍മുളക് – മൂന്ന്

3.വെളിച്ചെണ്ണ – രമ്ടു വലിയ സ്പൂണ്‍

4.തക്കാളി – ഒന്ന്, ചെറുതായി അരിഞ്ഞത്

5.മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍

മുളകുപൊടി – ഒരു വലിയ സ്പൂണ്‍

ഉലുവാപ്പൊടി – അര ചെറിയ സ്പൂണ്‍

കായംപൊടി – അര ചെറിയ സ്പൂണ്‍

6.വാളന്‍പുളി – ഒരു നെല്ലിക്ക വലുപ്പത്തില്‍ വെള്ളത്തില്‍ കുതിര്‍ത്ത്

7.വെള്ളം – പാകത്തിന്

ഉപ്പ് – പാകത്തിന്

8.മല്ലിയില – ഒരു പിടി

9.വെളിച്ചെണ്ണ – ഒരു വലിയ സ്പൂണ്‍

10.കടുക് – ഒരു ചെറിയ സ്പൂണ്‍

വറ്റല്‍മുളക് – രണ്ട്

കറിവേപ്പില – ഒരു തണ്ട്

പാകം ചെയ്യുന്ന വിധം

-വെളുത്തുള്ളി ചുട്ടെടുത്തു തൊലികളഞ്ഞു വയ്ക്കുക.

-രണ്ടാമത്തെ ചേരുവ പൊടിച്ചു വയ്ക്കുക.

-വെളിച്ചെണ്ണ ചൂടാക്കി പൊടിച്ചു വച്ചിരിക്കുന്നവ ചേര്‍ത്തു മൂപ്പിക്കുക.

-ഇതിലേക്കു വെളുത്തുള്ളി ചേര്‍ത്തു വഴറ്റണം.

-വഴന്നു വരുമ്പോള്‍ തക്കാളിയും ചേര്‍ത്തു വഴറ്റുക.

-തക്കാളി നന്നായി വഴന്നു വരുമ്പോള്‍ പൊടികള്‍ ചേര്‍ത്തു മുപ്പിക്കണം.

-ഇതിലേക്കു പുളിവെള്ളവും പാകത്തിനു വെള്ളവും ഉപ്പും ചേര്‍ത്തു തിളപ്പിക്കുക.

-തിളച്ചു വരുമ്പോള്‍ മല്ലിയില ചേര്‍ത്തു വീണ്ടും തിളപ്പിക്കണം.

-വെളിച്ചെണ്ണയില്‍ പത്താമത്തെ ചേരുവ താളിച്ച് രസത്തില്‍ ചേര്‍ത്തു വിളമ്പാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here