ഫിഫ ലോകകപ്പ് കാണാന്‍ ഖത്തറിലേക്ക് തനിയെ വണ്ടിയോടിച്ച് യാത്ര ആരംഭിച്ച് നാജി നൗഷി

ഫിഫ ലോകകപ്പ് നടക്കുന്ന ഖത്തറിലേക്ക് തനിച്ച് വണ്ടിയോടിച്ച് യാത്ര ആരംഭിച്ച നാജി നൗഷിക്ക് പെരിന്തൽമണ്ണയിൽ  സ്വീകരണം നൽകി. മുംബെ വരെ റോഡു മാർഗവും തുടർന്ന് കപ്പലിലും, ജിസിസി രാജ്യങ്ങളിലൂടെ റോഡുമാർഗവും ഒറ്റയ്ക്ക്  യാത്ര ചെയ്ത് ഡിസംബര്‍ 10ന് ഖത്തറില്‍ എത്തുമെന്നാണു നാജി നൗഷിയുടെ പ്രതീക്ഷ.

രണ്ടുമാസത്തോളം നീണ്ടു നില്‍ക്കുന്ന നാജി നൗഷിയുടെ യാത്രയില്‍ കൂട്ടിന് ഓള് എന്നു പേരിട്ട മഹീന്ദ്ര ഥാര്‍ ജീപ്പ് മാത്രം. ജൂലൈ മുതല്‍ യാത്രയ്ക്കുള്ള ഒരുക്കത്തിലായിരുന്നു നാജി. ഖത്തറില്‍ ലോക കാല്‍പന്തുകളിയുടെ ആരവം ഉയര്‍ന്നതോടെയാണ് ഇത്തരമൊരു ആഗ്രഹം മാഹിക്കാരിയുടെ ഉള്ളില്‍ ഉടലെടുത്തത്. അതിനായി കണ്ടെത്തിയ മാര്‍ഗമായിരുന്നു ഈ വാഹനം

കടുത്ത അര്‍ജന്റീന ഫാനായ നാജിക്ക് യാത്രകള്‍ പോലെ കാല്‍പന്തും പ്രിയമാണ്. വണ്ടിയോടിച്ച് മറ്റൊരു രാജ്യത്തേക്ക് പോകുന്ന വനിതയെ കുറിച്ച് കേള്‍ക്കുമ്പോള്‍ അതിശയം തോന്നാമെങ്കിലും നാജിയെ അടുത്തറിയുന്നവര്‍ക്ക് അത്ഭുതം തോന്നില്ല. ലോറിയില്‍ ലിഫ്റ്റ് തേടി നേപ്പാളിലേക്കും, എവറസ്റ്റ് ബേസ് ക്യാംപിന്റെ നെറുകയിലേക്കും, ലക്ഷദ്വീപിലേക്കും ഒറ്റക്ക് യാത്രകൾ നടത്തിയിട്ടുണ്ട്

അഞ്ചു മക്കളുടെ മാതാവ് കൂടിയായ നാജി കണ്ണൂരിൽ നിന്നാരംഭിച്ച ഖത്തർ യാത്രയ്ക്ക് പെരിന്തൽമണ്ണയിൽ സ്വീകരണം നൽകി. ഖത്തറിലടക്കം ബ്രാഞ്ചുകളുള്ള ടീ ടൈം ഒരുക്കിയ സ്വീകരണത്തിലും – രണ്ടാം ഘട്ട ഫ്ലാഗ് ഓഫിലും ചലിച്ചിത്രതാരം ശ്രിന്ദ മുഖ്യാതിഥിയായിരുന്നു.

ടീടൈം മനേജ്മെൻ്റ് പ്രതിനിധികളായ ഹീനഫ താമരശ്ശേരി, മജിദ് കണ്ടപ്പത്ത്, അഷറഫ് തുടങ്ങിയവർ പങ്കെടുത്തു.  യാത്രയ്ക്കിടെ ഭക്ഷണവും വിശ്രമവുമെല്ലാം വാഹനത്തില്‍ തന്നെയാണ്. ടെന്റടിച്ച് കിടക്കാനും,  പാചകം ചെയ്യാനും വാഹനത്തില്‍ സൗകര്യമുണ്ട്. ഡിസംബര്‍ 10ഓടെ ഖത്തറിലെ കളിക്കളത്തിനരികിലേക്ക് വണ്ടിയോടിച്ച് എത്താനാണ് നാജി നൗഷി ലക്ഷ്യമിടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News