യുകെയിൽ വിലക്കയറ്റം 
42 വർഷത്തെ ഉയർന്ന നിലയിൽ

യുകെയിൽ വിലക്കയറ്റം 1980നു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ. സെപ്തംബർവരെയുള്ള ഒരുവർഷത്തിനിടെ ഭക്ഷ്യവിലയിൽ 14.6 ശതമാനം വർധന. മാംസം, ബ്രഡ്‌, പാൽ, മുട്ട എന്നിവയുടെ വില കുതിച്ചെന്ന് സ്ഥിതിവിവരക്കണക്ക്‌ മന്ത്രാലയം വെളിപ്പെടുത്തി. ഉപഭോക്തൃ വസ്തുക്കളുടെ വിലക്കയറ്റം 10.1 ശതമാനത്തിലെത്തി. 1982നുശേഷമുള്ള ഉയർന്ന നിരക്കാണിത്‌.

സാമ്പത്തികനയം പ്രഖ്യാപിച്ച ഉടൻ തിരുത്തേണ്ടിവന്ന ലിസ്‌ ട്രസ്‌ സർക്കാരിനെ വിലക്കയറ്റം കൂടുതൽ പ്രതിസന്ധിയിൽ ആക്കി. സാമ്പത്തികമായി ഏറ്റവും പിന്നാക്കമുള്ള കുടുംബങ്ങൾക്ക്‌ സഹായം എത്തിക്കാൻ സർക്കാർ തയ്യാറാകണമെന്ന്‌ പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെടുന്നു. എന്നാൽ, പുതിയ ധനമന്ത്രി ജെറമി ഹണ്ട്‌ പക്ഷേ പെൻഷൻ ഉയർത്തുമെന്ന ലിസിന്റെ പ്രഖ്യാപനത്തിൽനിന്ന്‌ പിന്നോട്ട്‌ പോയി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News