ദേശീയ നൃത്ത പുരസ്‌കാര വേദിയില്‍ ജൂറി അംഗമാവുന്ന ആദ്യ ട്രാന്‍സ് വുമണ്‍;അദ്രിജ ദാസ്

ദേശീയ നൃത്ത പുരസ്‌കാര വേദിയില്‍ ജൂറി അംഗമായി ആദ്യ ട്രാന്‍സ് വുമണ്‍ അദ്രിജ ദാസ്. ദൂരദര്‍ശ്ശന്‍ ‘ എ ‘ ഗ്രേഡ് ആര്‍ട്ടിസ്റ്റാണ് അദ്രിജ. AIDA എന്ന ദേശീയ സംഘടന ചത്തീസ്ഗഡില്‍ വെച്ച് നടത്തിയ നാട്വാര്‍ ഗോപീ കൃഷ്ണ നാഷണള്‍ പുരസ്‌കാര വേദിയില്‍ ജൂറി അംഗമായി. അദ്രിജക്ക് AIDA നൃത്ത്യ ഹിരണ്‍മയി പുരസ്‌കാരം നല്‍കി ആദരിച്ചു.

2018 -ലെ നട്വാര്‍ ഗോപീകൃഷ്ണ നാഷണല്‍ പുരസ്‌കാരം നേടിയ അദ്രിജ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം അതേ വേദിയില്‍ ജൂറി അംഗമായി.നര്‍ത്തകി, അധ്യാപിക, എഴുത്തുകാരി എന്നീ നിലകളിലെല്ലാം അദ്രിജ തന്റെ പ്രഗത്ഭ്യം തെളിയിച്ചു. ഇന്ത്യക്കകത്തും പുറത്തും അനേകം വേദികളില്‍ നൃത്താവരണവും നടത്തി വരുന്നു.

ഭരതനാട്യം എന്ന കലയുടെ അന്ത:സത്ത ചോരാതെ അയനം ആര്‍ട്ടിസ്റ്റിക് അക്കാദമി എന്ന നൃത്ത വിദ്യാലയത്തിലൂടെ വരുന്ന തലമുറയിലേക്ക് അറിവ് പകര്‍ന്ന് നല്‍കുന്നു. നിലവില്‍ ഗോപിനാഥ് മുതുകാടിന്റെ ഡിഫറന്റ് ആര്‍ട്ട്‌സ് സെന്ററില്‍ നൃത്ത വിഭാഗം അധ്യാപികയായി ഭിന്നശേഷി കലകാരന്മാര്‍ക്ക് നൃത്തം പകര്‍ന്ന് നല്‍കുകയാണ് അദ്രിജ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News