ADVERTISEMENT
കാസർകോഡ് കുമ്പളയിൽ വീട് കുത്തിത്തുറന്ന് മോഷണം. പതിമൂന്നര പവൻ സ്വർണ്ണം കവർന്നു. കുമ്പള നാരായണ മംഗലത്തെ വിനോദിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവർച്ച നടന്നത്. വീട്ടുകാർ ജോലിക്ക് പോയ സമയത്താണ് മോഷണം.
ജോലി കഴിഞ്ഞ് വിനോദിന്റെ ഭാര്യ മാലിനി തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയിൽപ്പെട്ടത്. വീടിൻ്റെ പിൻ വശത്തെ വാതിലിൻ്റെ പുട്ട് തകർത്താണ് അകത്ത് കടന്നത്.
കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പതിമൂന്നര പവൻ സ്വർണ്ണാഭരണം നഷ്ടപ്പെട്ടു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.