K Sudhkaran: എല്‍ദോസ് ഒളിവില്‍പ്പോയത് പാര്‍ട്ടിക്ക് നാണക്കേട്; കെ സുധാകരന്‍

പീഡനക്കേസില്‍ പ്രതിയായ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ വിശദീകരണം കെപിസിസിക്ക് ലഭിച്ചതായി കെ സുധാകരന്‍. അദ്ദേഹം നേരിട്ട് മറുപടി നല്‍കാത്തത് കുറ്റകരമാണ്. എംഎല്‍എയുടെ ഭാഗത്ത് തെറ്റുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എംഎല്‍എയുടെ മറുപടി വായിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പരിശോധിച്ച്, മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

എല്‍ദോസിന്റെ നടപടി ന്യായീകരിക്കുന്നില്ല. എല്‍ദോസിന്റെ നടപടി പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്നത് സത്യമാണ്. പാര്‍ട്ടിക്ക് ക്ഷീണമായി. വിശദീകരണം പരിശോധിച്ച് ശേഷം പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച ചെയ്ത് നടപടി ഉണ്ടാകും. കോടതി എന്ത് നിലപാട് സ്വീകരിച്ചാലും പാര്‍ട്ടി നടപടിയുണ്ടാകുമെന്നും സുധാകരന്‍ വ്യക്തമാക്കി.

എല്‍ദോസ് കുന്നപ്പിള്ളിയുടെ ജാമ്യ ഹര്‍ജിയില്‍ വിധി വൈകിട്ട് മൂന്നിന്

ബലാത്സംഗ കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ ജാമ്യ ഹര്‍ജിയില്‍ വിധി വൈകിട്ട് മൂന്നിന്. യുവതിയുടെ ഭാഗം കേള്‍ക്കണമെന്ന വാദം കോടതി അംഗീകരിച്ചു. എല്‍ദോസിന്റെ ഫോണ്‍ പിടിച്ചെടുക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍. കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി പന്ത്രണ്ടാം ദിവസവും എല്‍ദോസ് കുന്നപ്പിള്ളി ഒള)ിവില്‍ തുടരുകയാണ്.

എല്‍ദോസ് കുന്നപ്പിള്ളിയുടെ ജാമ്യഹര്‍ജിയില്‍ വഞ്ചിയൂര്‍ ജില്ലാ സെഷന്‍ കോടതി ഇന്ന് വൈകിട്ട് 3-ന് വിധി പറയും. രാവിലെ കേസ് പരിഗണിച്ച കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയും മുമ്പ് തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന പരാതിക്കാരിയുടെ ആവശ്യം പരിഗണിച്ചു. ഒളിവില്‍ ഇരുന്നും പ്രതി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നും സാക്ഷികളെ ഭീഷണിപ്പെടുത്തികയാണെന്നും യുവതിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കോവളം സൂയിസൈഡ് പോയിന്റില്‍ വച്ച് തന്നെ കൊലപ്പെടുത്താന്‍ പ്രതി ശ്രമിച്ചന്നും യുവതിയെ കോടതിയെ അറിയിച്ചു.

യുവതിയുടെ ഭാഗം കേള്‍ക്കണമെന്ന ആവശ്യത്തെ പ്രതിഭാഗവും എതിര്‍ത്തില്ല. എല്‍ദോസ് കുന്നപ്പിള്ളയുടെ ഫോണുകള്‍ പിടിച്ചെടുക്കേണ്ടതുണ്ടെന്നും എംഎല്‍എ ചേദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്ന വാദമാണ് പ്രതിഭാഗം അഭിഭാഷകന്‍ കോടയില്‍ ഉന്നയിച്ചത്. അേതസമയം കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി പന്ത്രണ്ടാം ദിവസവും എല്‍ദോസ് കുന്നപ്പിള്ളി ഒളിവില്‍. ജാമ്യം നിക്ഷേധിച്ചാല്‍ അറസ്റ്റിലേക്ക് ക്രൈംബ്രാഞ്ച് സംഘം നീങ്ങുമെന്നാണ് വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News