മെഡിസിൻ പഠനം ഹിന്ദിയിലാക്കാൻ ഉത്തർപ്രദേശും

മെഡിസിൻ പഠനം ഹിന്ദിയിലാക്കാൻ ഉത്തർപ്രദേശും. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് പ്രഖ്യാപനം നടത്തിയത്. മധ്യപ്രദേശിലെ ഭോപ്പാലിലെ ഗാന്ധി മെഡിക്കൽ കോളേജിൽ മെഡിസിൻ പാഠപുസ്തകങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഹിന്ദിയിൽ പുറത്തിറക്കിയതിന് പിന്നാലെയാണ് യു പിയുടെയും നീക്കം.

ഭോപ്പാൽ ഗാന്ധി മെഡിക്കൽ കോളേജിലെ ആദ്യ വർഷത്തെ മൂന്ന് എംബിബിഎസ് പാഠപുസ്തകങ്ങളുടെ ഹിന്ദി പതിപ്പാണ് കഴിഞ്ഞ ഞായറാഴ്ച കേന്ദ്ര മന്ത്രി അമിത് ഷാ പുറത്തിറക്കിയത്. മധ്യപ്രദേശ് സർക്കാർ നിയന്ത്രണത്തിലുള്ള 13 മെഡിക്കൽ കോളേജുകളിൽ ഈ സംവിധാനം ഏർപ്പെടുത്താനാണ് സംസ്ഥാനത്തിന്റെ പദ്ധതി.

ഇതിന് പിന്നാലെയാണ് ഉത്തർപ്രദേശ് സർക്കാർ അടുത്ത വർഷം മുതൽ മെഡിക്കൽ, എഞ്ചിനീയറിംഗ് കോഴ്സുകൾ ഹിന്ദി ഭാഷയിൽ പഠിപ്പിക്കാൻ ഒരുങ്ങുന്നത്. യു പിയിൽ മെഡിക്കൽ, എൻജിനീയറിങ്ങിന്റെ ചില പുസ്തകങ്ങൾ ഹിന്ദിയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ഈ വിഷയങ്ങളുടെ എല്ലാ സിലബസും അടുത്ത വർഷം മുതൽ സർവകലാശാലയിൽ ലഭ്യമാകുമെന്നും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വീറ്റിലൂടെ അറിയിച്ചു.

വിദ്യാഭ്യാസ മേഖലയിലും ഓഫീസ് മേഖലയിലും ഹിന്ദി നിർബന്ധമാക്കണമെന്ന അമിത്ഷാ അധ്യക്ഷനായ പാർലമെന്റ് സമിതിയുടെ തീരുമാനത്തിനെതിരെ പല സംസ്ഥാനങ്ങളും എതിർപ്പുമായി മുന്നോട്ടു വന്നിരുന്നു.ഈ സാഹചര്യം നിലനിൽക്കെയാണ് ഉത്തർപ്രദേശിലും ഭോപ്പാലിലും മെഡിസിൻ പാഠപുസ്തകങ്ങളുടെ ഹിന്ദിയിലേക്ക് ഉള്ള മാറ്റം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News