ADVERTISEMENT
മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ജിയോ ബേബി ചിത്രം (Kaathal)’കാതലി’ന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. ചിത്രത്തിന്റെ പൂജ കാക്കനാട് വെച്ച് നടന്നു. കഴിഞ്ഞ ദിവസമായിരുന്നു ജ്യോതികയുടെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്.
മമ്മൂട്ടിക്കൊപ്പമുള്ള ജ്യോതികയുടെ ആദ്യ ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്. ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്നത് പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. 2009ല്‍ റിലീസ് ചെയ്ത ‘സീതാകല്യാണം’ ആണ് നടിയുടേതായി ഒടുവില്‍ റിലീസ് ചെയ്ത മലയാള ചിത്രം.
ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദ്‌നി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. ‘റോഷാക്കി’നു ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ കാതലിന് ഉണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിര്‍വഹിക്കുന്നത്.
കാതലിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ആദര്‍ഷ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയുമാണ്. ചിത്രത്തിന്റെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ : ജോര്‍ജ് സെബാസ്റ്റ്യന്‍, ഡി ഓ പി: സാലു കെ തോമസ്, എഡിറ്റിങ്: ഫ്രാന്‍സിസ് ലൂയിസ്, സംഗീതം : മാത്യൂസ് പുളിക്കന്‍, ആര്‍ട്ട്: ഷാജി നടുവില്‍, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സണ്‍ പൊടുത്താസ്സ് , സൗണ്ട് ഡിസൈന്‍ : ടോണി ബാബു എംപിഎസ്ഇ, ഗാനരചന: അലീന, വസ്ത്രലങ്കാരം: സമീറാ സനീഷ്, മേക്ക് അപ്പ്: അമല്‍ ചന്ദ്രന്‍, കോ ഡയറക്ടര്‍: അഖില്‍ ആനന്ദന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: മാര്‍ട്ടിന്‍ എന്‍ ജോസഫ്, കുഞ്ഞില മാസിലാമണി തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.