Eldos kunnappilli bail | പരാതിയിൽ ഉറച്ചു നിൽക്കുന്നു : പ്രതികരിച്ച് പരാതിക്കാരി

പീഡന പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളിക്ക് മുന്‍കൂര്‍ ജാമ്യം. സംസ്ഥാനംവിട്ട് പോകരുത്, സോഷ്യല്‍മീഡിയ ഉപയോഗിക്കരുത്, പാസ്‌പോര്‍ട്ടും ഫോണും ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം എന്നീ നിബന്ധനകളോടെയാണ് എല്‍ദോസ് കുന്നപ്പിള്ളിക്ക് ജാമ്യം നല്‍കിയത്. കുന്നപ്പിള്ളി 22 ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം.

അതേസമയം എൽദോസ് കുന്നപ്പിള്ളിക്ക് ജാമ്യം ലഭിച്ചതിൽ പ്രതികരിക്കാനില്ലെന്ന് പരാതിക്കാരി പറഞ്ഞു .സാക്ഷികളെ സ്വാധീനിക്കാൻ എൽദോസ് ശ്രമിച്ചു , പി ആർ ഏജൻറ് ആയിട്ടല്ല കുന്നപ്പള്ളിയെ പരിചയപ്പെടുന്നത് ,പരാതിയിൽ ഉറച്ചു നിൽക്കുന്നു എന്നും പരാതിക്കാരി മാധ്യമങ്ങളോട് പ്രതികരിച്ചു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here