കാട്ടുപോത്തിന്റെ ദേഹത്ത് കടിച്ചുതൂങ്ങി സിംഹങ്ങള്‍; കാട്ടുപോത്തിന് തടസ്സമായി ടൂറിസ്റ്റുകളുടെ വീഡിയോ ചിത്രീകരണം

രണ്ടു സിംഹങ്ങളുമായി ഒരു കാട്ടുപോത്ത് നടത്തുന്ന ജീവന്മരണ പോരാട്ടത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. കാട്ടുപോത്തിന്റെ ദേഹത്ത് കടിച്ചുതൂങ്ങി കിടക്കുകയാണ് രണ്ടു സിംഹങ്ങള്‍. സിംഹങ്ങളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ എല്ലാ വഴികളും ശ്രമിക്കുകയാണ് കാട്ടുപോത്ത്.

ഒടുവില്‍ ഇതില്‍ കാട്ടുപോത്ത് വിജയിക്കുന്നതാണ് വീഡിയോയുടെ അവസാനം. ഗൗരവ് ശര്‍മ്മ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. എന്നാല്‍ ഈ ദൃശ്യം പകര്‍ത്തുന്ന ടൂറിസ്റ്റുകള്‍ നിരുത്തരവാദപരമായാണ് പെരുമാറിയതെന്ന് ഗൗരവ് ശര്‍മ്മ പറയുന്നു. സിംഹങ്ങള്‍ കാട്ടുപോത്തുമായി ഏറ്റുമുട്ടുന്ന സമയത്ത് വാഹനവുമായി അവിടെ നിന്ന് മാറുകയാണ് ചെയ്യേണ്ടത്.

എന്നാല്‍ വാഹനത്തില്‍ അടുത്തുനിന്ന് പകര്‍ത്താനാണ് ടൂറിസ്റ്റുകള്‍ ശ്രമിച്ചത്. സിംഹങ്ങളുമായി ഏറ്റുമുട്ടുന്നതിനിടെ, കാട്ടുപോത്തിന് രക്ഷപ്പെടാന്‍ വാഹനം തടസ്സമാകുന്നതും വീഡിയോയില്‍ കാണാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here