ADVERTISEMENT
വളരെക്കാലമായി കാത്തിരുന്ന അള്‍ട്രാവയലറ്റ് F77 ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ 2022 നവംബര്‍ 24-ന് ഇന്ത്യന്‍ വിപണിയില്‍ എത്തും. F77 ഇലക്ട്രിക് ബൈക്കിന്റെ ബാറ്ററി പാക്ക് വിശദാംശങ്ങള്‍ ലോഞ്ചിംഗിന് മുന്നോടിയായി കമ്പനി അനാവരണം ചെയ്തു. 2022 ഒക്ടോബര്‍ 23-ന് പുതിയ മോട്ടോര്‍സൈക്കിളിന്റെ ഔദ്യോഗിക ബുക്കിംഗ് ആരംഭിക്കും. ടിവിഎസ് പിന്തുണയുള്ള ബ്രാന്‍ഡാണ് ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാര്‍ട്ട്-അപ്പായ അള്‍ട്രാവയലറ്റ്.
2019-ല്‍ കമ്പനി F77 ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചിരുന്നു. ഈ കണ്‍സെപ്റ്റില്‍ നീക്കം ചെയ്യാവുന്ന ബാറ്ററി പായ്ക്കുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പ്രൊഡക്ഷന്‍-സ്‌പെക്ക് മോഡല്‍ ഒരു പുതിയ ബാറ്ററി പായ്‌ക്കോടുകൂടിയാണ് എത്തുന്നത്. അത് ഉറപ്പിച്ചതും വലുതും കൂടുതല്‍ ലിഥിയം-അയണ്‍ സെല്ലുകളുള്ളതുമാണ്. പ്രോട്ടോടൈപ്പിന്റെ ബാറ്ററിയില്‍ 18,650 സെല്ലുകള്‍ക്ക് പകരം 21,700 ലിഥിയം അയണ്‍ സെല്ലുകളാണ് ബാറ്ററി പാക്കിലുള്ളത്. മോട്ടോര്‍സൈക്കിളില്‍ 10.5kWh ബാറ്ററി പായ്ക്കുണ്ട്. ഇത് ഇന്ത്യയിലെ ഏതൊരു ഇലക്ട്രിക് ഇരുചക്രവാഹനത്തിനും ഉള്ളതില്‍ വച്ചേറ്റവും വലിയ ബാറ്ററിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ ഇലക്ട്രിക് ബൈക്ക് ഒറ്റ ചാര്‍ജില്‍ 307 കിലോമീറ്റര്‍ റേഞ്ച് (ഇന്ത്യന്‍ ഡ്രൈവിംഗ് സൈക്കിള്‍) F77 വാഗ്ദാനം ചെയ്യുമെന്ന് അള്‍ട്രാവയലറ്റ് അവകാശപ്പെടുന്നു. നീക്കം ചെയ്യാവുന്ന ബാറ്ററി പായ്ക്ക് ഉള്ള പ്രോട്ടോടൈപ്പ് ഒറ്റ ചാര്‍ജില്‍ 150 കിലോമീറ്ററിലധികം റേഞ്ച് വാഗ്ദാനം ചെയ്യുമെന്നും കമ്പനി അവകാശപ്പെടുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.