Drug |ഓട്ടോറിക്ഷയിൽ കറങ്ങി കഞ്ചാവ് വിൽപ്പന : പിടികൂടി പോലീസ്

ഓട്ടോറിക്ഷയിൽ കറങ്ങിനടന്ന് സ്കൂൾ വിദ്യാർത്ഥികൾക്കടക്കം കഞ്ചാവ് വില്പന നടത്തിയിരുന്ന രണ്ട് പേർ 250 ഗ്രാം കഞ്ചാവുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായി. കവിയൂർ മുണ്ടിയപ്പള്ളി വടശ്ശേരി മലയിൽ വീട്ടിൽ രാജേഷ് എബ്രഹാം ജോൺ , കുന്നംന്താനം സ്വദേശി സനിൽ കുമാർ എന്നിവരാണ് പിടിയിലായത് .

ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്. 5250 രൂപയും ഇവരിൽ നിന്നും കണ്ടെടുത്തു. കഞ്ചാവ് ചെറു പൊതികളാക്കി ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് വിൽപ്പന നടത്തുന്നതാണ് ഇവരുടെ രീതി എന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

മല്ലപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഐ.നൗഷാദിന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസറന്മാരായ കെ.പി അജയകുമാർ , വിജയദാസ് , ജി. പ്രവീൺ , പ്രമോദ് ജോൺ, ഷാദിലി, ബഷീർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here