Actress Attacked Case: നടിയെ ആക്രമിച്ച കേസ്; വിചാരണയുടെ പുരോഗതി സംബന്ധിച്ച പുതിയ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി

നടിയെ ആക്രമിച്ച കേസിലെ(Actress attacked case) വിചാരണയുടെ പുരോഗതി സംബന്ധിച്ച പുതിയ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ സുപ്രീം കോടതി(Supreme court) നിര്‍ദേശം. കേസിന്റെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാകണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

ഡിസംബര്‍ പതിമൂന്നിന് പുതിയ റിപ്പോര്‍ട്ട് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. പ്രോസിക്യൂഷനും, അതിജീവിതയും വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ വിചാരണക്കോടതി ജഡ്ജിയെ തടസ്സപ്പെടുത്തുത്തുവെന്നാണ് ഹര്‍ജിയിലെ ആരോപണം.

കോഴിക്കോട് ജെഡിടിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം; കോളജ് അടച്ച് പൂട്ടി

കോഴിക്കോട്(Kozhikode) ജെഡിടിയില്‍(JDT) വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം. ജെഡിടി ആര്‍ട്‌സ് കോളെജിലെ വിദ്യാര്‍ത്ഥികളും പ്രൈവറ്റ് കോളെജ് വിദ്യാര്‍ത്ഥികളുമാണ് ഏറ്റുമുട്ടിയത്. വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് കോളജ് അടച്ച് പൂട്ടി.

വ്യാഴാഴ്ച്ച രാവിലെയാണ് കോഴിക്കോട് വെള്ളിമാട് കുന്നിലെ ജെഡിടി കോളെജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ജെഡിടിയിലെ തന്നെ ആര്‍ട്‌സ് കോളജ് വിദ്യാര്‍ത്ഥികളും പ്രൈവറ്റ് കോളെജ് വിദ്യാര്‍ത്ഥികളും തമ്മിലാണ് സംഘര്‍ഷം. ഇരു സ്ഥാപനങ്ങളിലേയും വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തിലേക്ക് വഴിവച്ചത്.

സംഭവത്തില്‍ ആര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. സംഘര്‍ഷത്തെ തുടര്‍ന്ന് വ്യാഴാഴ്ച്ച കോളജ് അടച്ച് പൂട്ടി. വിദ്യാര്‍ത്ഥികള്‍ നിരന്തരം സംഘര്‍ഷമുണ്ടാകുന്നതായാണ് നാട്ടുകാര്‍ പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News