Recipe:ചായയ്‌ക്കൊപ്പം കൊറിക്കാന്‍ കിടിലന്‍ മസാല കപ്പലണ്ടി

വൈകുന്നേരം ചായയുടെ കൂടെ കൊറിക്കാന്‍ മസാല കപ്പലണ്ടി മാത്രം മതി

ചേരുവകള്‍

കപ്പലണ്ടി – 1 കപ്പ്
മുളകുപൊടി – 2 ടീസ്പൂണ്‍
പെരുംജീരകം പൊടിച്ചത് – 1/2 ടീസ്പൂണ്‍
കായം പൊടിച്ചത് – 1/8 ടീസ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂണ്‍
കടല മാവ് – 2 ടേബിള്‍സ്പൂണ്‍
അരിപ്പൊടി – 1 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
എണ്ണ – വറുക്കാന്‍ ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്

തയാറാക്കുന്ന വിധം

കപ്പലണ്ടി ഒരു ബൗളിലേക്ക് ഇടുക ശേഷം മുളകുപൊടി, പെരുംജീരകം പൊടിച്ചത്,കായം പൊടിച്ചത്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം കടലമാവ്, അരിപ്പൊടി എന്നിവ ചേര്‍ത്ത് യോജിപ്പിച്ച് വെള്ളം കുറച്ച് തളിച്ച് എല്ലാം കൂടി മിക്‌സ് ചെയ്ത് എടുക്കുക. വെള്ളം കൂടിപ്പോകാതെ നന്നായി യോജിപ്പിച്ച് എടുക്കുക.

ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കിയതിന് ശേഷം കപ്പലണ്ടി കുറേശ്ശേ ചേര്‍ത്ത് ചെറിയ തീയില്‍ നന്നായി വറുത്തെടുക്കുക. സ്വാദിഷ്ടമായ മസാല കപ്പലണ്ടി റെഡി. ഇത് വായു കടക്കാത്ത പാത്രത്തില്‍ ഇട്ട് സൂക്ഷിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here