Health Tips:കാരറ്റ് വേവിക്കാതെ കഴിച്ചു നോക്കൂ, സ്ത്രീകളുടെ ആരോഗ്യത്തിന് ബെസ്റ്റ്…

പച്ചക്കറികള്‍ വേവിക്കാതെ കഴിക്കുന്നത് ഏറെ ഫലപ്രദമാണെന്ന് ന്യൂട്രീഷനിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. പച്ചക്കറികള്‍ വേവിക്കാതെ കഴിക്കുന്നത് അവയിലടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍, ധാതുക്കള്‍, എന്‍സൈമുകള്‍ എന്നിവ നഷ്ടപ്പെടാതെ പൂര്‍ണമായി ലഭിക്കുന്നതിന് സഹായിക്കുന്നു.

കാരറ്റ് വേവിക്കാതെ പച്ചയായി കഴിക്കുന്നത് സ്ത്രീകളുടെ ആരോഗ്യത്തെ പലവിധത്തിലും സഹായിക്കുന്നതായി ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, സൂക്ഷ്മാണുക്കളും വിഷാംശവും ഉണ്ടോയെന്ന ആശങ്ക ഇവ പച്ചയായി കഴിക്കുന്നതിന് ചിലര്‍ മടികാണിക്കുന്നുണ്ട്. അതേസമയം, കാരറ്റ് പച്ചയ്ക്ക് കഴിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങള്‍ നല്‍കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഹോര്‍മോണ്‍ ബാലന്‍സ് ചെയ്യുന്നു

ശരീരത്തില്‍ അധികമുള്ള ഈസ്ട്രജന്‍ പുറന്തള്ളുന്നതിന് കാരറ്റ് വേവിക്കാതെ കഴിക്കുന്നത് സഹായിക്കുന്നു. ഈസ്ട്രജന്റെ അളവ് കൂടുന്നത് മുഖക്കുരു, പി.എം.എസ്., മൂഡ് സ്വിങ്‌സ് എന്നിവയ്ക്ക് കാരണമാകും. കൂടാതെ, കുടലിലെ സൂക്ഷ്മാണുക്കളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ചീത്ത ബാക്ടീരിയകളെ നശിപ്പിക്കുന്നതിനും കാരറ്റ് പച്ചയോടെ കഴിക്കുന്നത് സഹായിക്കുന്നു.

വിറ്റാമിന്‍ എയുടെ കലവറ

വിറ്റാമിന്‍ എയുടെ മികച്ച സ്രോതസ്സാണ് കാരറ്റ്. പ്രായപൂര്‍ത്തിയായവര്‍ക്കും നാല് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ദിവസം 700-നും 900 മൈക്രോഗ്രാമിനും ഇടയില്‍ വിറ്റാമിന്‍ എ ആവശ്യമുണ്ട്. ഒരു കാരറ്റ് മുഴുവനായും കഴിക്കുമ്പോള്‍ ആവശ്യമുള്ള വിറ്റാമിന്‍ എ ലഭിക്കുന്നു.

ചര്‍മാരോഗ്യം മെച്ചപ്പെടുത്തുന്നു

ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ കാരറ്റിന്റെ പങ്ക് വളരെ വലുതാണ്. വിറ്റാമിന്‍ എ, ബീറ്റാ കരോട്ടിന്‍ എന്നിവയുടെ മികച്ച സ്രോതസ്സാണ് കരാറ്റ്. ഇത് മുഖക്കുരു വരുന്നത് തടയുകയും ശരീരത്തിലെ നീര്‍ക്കെട്ടുകള്‍ കുറയ്ക്കുകയും ചെയ്യുന്നു.

തൈറോയ്ഡ് ഹോര്‍മോണ്‍ ഉത്പാദനം

തൈറോയ്ഡ് ഗ്രന്ഥിയുടെ ശരിയായ പ്രവര്‍ത്തനത്തിന് കാരറ്റിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ സഹായിക്കുന്നു. ഹൈപ്പോതൈറോയിഡിസം ഉള്ളവര്‍ക്ക് കാരറ്റ് പച്ചക്ക് കഴിക്കുന്നത് ഏറെ ഗുണം ചെയ്യുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel