Health Tips:ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തണോ? ബീറ്റ്‌റൂട്ട് ഇങ്ങനെ ഉപയോഗിച്ച് നോക്കൂ!

സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും ഏറ്റവും മികച്ച ഒന്നാണ് ബീറ്റ്‌റൂട്ട്(beetroot). ഇരുമ്പിന്റെയും വിറ്റാമിനുകളുടെയും കലവറയാണ് ബീറ്റ്‌റൂട്ട്. ചര്‍മത്തിലും മുടിയിലും പല രീതിയില്‍ ബീറ്റ്‌റൂട്ട് ഉപയോഗിക്കാം. ചര്‍മത്തിന് മാത്രമല്ല മുടികൊഴിച്ചില്‍ കുറയ്ക്കാനും ബീറ്റ്‌റൂട്ട് സഹായകമാണ്. ചര്‍മത്തെ സംരക്ഷിക്കുന്നതിന് ബീറ്റ്‌റൂട്ട് എങ്ങനെയൊക്കെ ഉപയോഗിക്കാമെന്ന് നോക്കാം.

മുഖത്തിന് നിറം കൂട്ടുന്നതിന് ബീറ്റ്‌റൂട്ട് ജ്യൂസാക്കി മുഖത്തിടുക. 10-15 മിനിറ്റിന് ശേഷം ഇത് കഴുകി കളയാം. ബീറ്റ്‌റൂട്ടിലുള്ള വിറ്റാമിന്‍ സി ചര്‍മത്തിന്റെ പിഗ്മെന്റേഷന്‍ തടയും. ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇങ്ങനെ ചെയ്യുന്നത് സഹായകരമാണ്.

ബീറ്റ്‌റൂട്ട് ജ്യൂസില്‍ തുല്യമായ അളവില്‍ തേനും പാലും ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഇതൊരു കോട്ടണ്‍ തുണിയില്‍ മുക്കി കണ്ണിനു മുകളില്‍ വയ്ക്കുക. 10 മിനിറ്റിനുശേഷം കഴുകി കളയുക. കണ്ണിന് തണുപ്പേകാനും കണ്ണിന് ചുറ്റുമുള്ള കറുത്ത നിറം മാറാനും ഇത് സഹായിക്കും.

ഇരുണ്ടതും വരണ്ടതുമായ ചുണ്ടുകള്‍ക്കും ബീറ്റ്‌റൂട്ട് നല്ലൊരു പ്രതിവിധിയാണ്. ചുണ്ടുകള്‍ക്ക് സൗന്ദര്യം മാത്രമല്ല, ആരോഗ്യവും നല്‍കാന്‍ ബീറ്റ്‌റൂട്ടിന്റെ ഉപയോഗം സഹായകരമാണ്. ഇതിനായി രണ്ടു കാര്യങ്ങള്‍ ചെയ്യാം. ബീറ്റ്‌റൂട്ട് ജ്യൂസ് നേരിട്ട് ചുണ്ടില്‍ പുരട്ടുന്നതാണ് ഒരു വഴി. ബീറ്റ്‌റൂട്ടിന്റെ കഷ്ണമെടുത്ത് അതില്‍ പഞ്ചസാര പുരട്ടി ചുണ്ടില്‍ പുരട്ടുക. മൃതകോശങ്ങളും കറുത്ത പാടുകളും നീക്കാന്‍ ഇത് സഹായിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News