തലസ്ഥാനത്തെ കലാപഭൂമിയാക്കാൻ ആർഎസ്എസ് ഗൂഢാലോചന: ആനാവൂർ നാഗപ്പൻ

വിളപ്പിൽശാലയിലെ കുന്നുംപുറത്ത് വച്ച് സിപിഐ എം നെയ്യാർഡാം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കാട്ടാക്കട ഏരിയാ കമ്മിറ്റി അംഗവുമായ സ: കെ സുനിൽ കുമാറിനെ ആർഎസ്എസുകാർ ആക്രമിച്ചു. രാത്രി എട്ട് മണിക്കാണ് ബൈക്കിൽ യാത്ര ചെയ്തിരുന്ന സഖാവിനെ കൊല്ലുക എന്ന ലക്ഷ്യത്തോടെ ബൈക്ക് ചവിട്ടി തള്ളിയിട്ട് കമ്പിപ്പാര ഉപയോഗിച്ച് തലയ്ക്ക് അടിച്ചത്. ഹെൽമെറ്റ് ഉണ്ടായിരുന്നത് കൊണ്ട് ജീവൻ നഷ്ട്ടപെട്ടില്ല . കയ്യും കാലും അടിച്ച് ഒടിച്ചു.ഒരു ബൈക്കിൽ എത്തിയ മൂന്ന് പേരാണ് ആക്രമണം നടത്തിയത്. ആർഎസ്എസിനെ അറിയാമോടാ.. ആർഎസ്എസിനോട് കളിക്കുമോടാ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം. സഖാവിനെ ഇന്ന് ആശുപത്രിയിലെത്തി കണ്ടു.

കാട്ടാക്കട പ്രദേശത്ത് നിരന്തരമായി ആർഎസ്എസ് ആക്രമണങ്ങൾ അഴിച്ച് വിടുകയാണ്. പാർട്ടി ഏര്യാ സെക്രട്ടറി സ: ഗിരിയുടെ വീട് അടിച്ചു തകർത്തു. പ്രദേശത്തെ പാർട്ടി പതാകകളും കൊടിമരങ്ങളും തകർത്തു. പാർട്ടി ഏര്യാ കമ്മിറ്റി ഓഫീസിന് നേരെയും ആക്രമണം ഉണ്ടായി. കാട്ടാക്കട കോളേജിലെ വിദ്യാർത്ഥികളെ ആക്രമിച്ചു. ഏറ്റവും ഒടുവിൽ സ: സുനിലിന് നേരെയുണ്ടായ ആക്രമണം. പ്രശ്നങ്ങൾ ഉണ്ടാക്കാൻ വേണ്ടി ആർഎസ്എസ് നിരന്തരം പരിശ്രമിക്കുകയാണ്.

ഇത് ആർഎസ്എസ് ബിജെപി ഉന്നതനേതാക്കളുടെ അറിവോടെയാണ്. സുനിൽകുമാറിന് നേരെയുണ്ടായത് മൃഗീയമായ ആക്രമണമാണ്. അതിനെതിരെ ശക്തിയായി പ്രതിഷേധിക്കുന്നു. ആർഎസ്എസിന്റെ ഈ ഗൂണ്ടായിസത്തെ ജനങ്ങളെ അണിനിരത്തി ചെറുക്കാൻ പാർട്ടിയും ആ പ്രദേശത്തെ ജനാധിപത്യ വിശ്വാസികളും തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു. ഇത്തരം ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ആർഎസ്എസ് ബിജെപി നേതൃത്വത്തോട് ഞങ്ങൾ ആവശ്യപെടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News