
ഗ്രാമത്തിലേക്ക് പോകാന്‍ വാഹനം കിട്ടാത്തതിനാല്‍ അപകടത്തില്‍ മരിച്ച നാല് വയസ്സുകാരി മരുമകളുടെ മൃതദേഹവുമായി ഗ്രാമത്തിലേക്ക് പോവാന്‍ ബസ് സ്റ്റോപ്പിലെത്തി അമ്മാവന്‍. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം നടന്നത്.
തിരക്കുള്ള റോഡിലൂടെ പെണ്‍കുട്ടിയുടെ മൃതദേഹവും തോളില്‍ചുമന്ന് നടന്നുപോവുകയും ബസ്സില്‍ കയറുകയും ചെയ്യുന്ന ഇയാളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഗ്രാമത്തില്‍ നടന്ന ഒരു അപകടത്തിലാണ് നാലുവയസ്സുകാരി പെണ്‍കുട്ടി മരിച്ചത്. മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുപോവാനായി ആശുപത്രി വാഹനത്തിന് വേണ്ടി അലഞ്ഞിട്ടും ലഭിച്ചില്ല. സ്വകാര്യ വാഹനത്തിന് കൊടുക്കാനുള്ള പണവും കയ്യിലില്ലാത്തതിനെ തുടര്‍ന്നാണ് ബസ് കയറി പോകാനായി തീരുമാനിച്ചത്. ബസ് ടിക്കറ്റിനുള്ള പണം പോലും തികയാതെ വിഷമിച്ച ഇയാളെ ഒടുവില്‍ സഹയാത്രികനാണ് സഹായിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here