നെല്ല് സംഭരണം നാളെമുതല്‍; മില്ലുടമകള്‍ സമരം അവസാനിപ്പിച്ചു

സംസ്ഥാനത്ത് മില്ലുടമകള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. നാളെ മുതല്‍ നെല്ലു സംഭരണം പുനരാരംഭിക്കും. മന്ത്രി ജി ആര്‍ അനില്‍(G R Anil) മില്ലുടമകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മൂന്ന് മാസത്തിനുളില്‍ മില്ലുടമകളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് മില്ലുടമകള്‍ അറിയിച്ചു.

നെല്ല് അരിയാക്കിയ ഇനത്തില്‍ മില്ലുടമകള്‍ക്ക് ലഭിക്കാനുള്ള 15 കോടിയോളം രൂപ ഉടന്‍ വിതരണം ചെയ്യുക, ക്വിന്റലിന് 272 രൂപ കൈകാര്യച്ചെലവായി നല്‍കുക, നെല്ലിന്റെ ഔട്ട് ടേണ്‍ അനുപാതം 64.5 ശതമാനമായി തുടരുക തുടങ്ങിയവയായിരുന്നു മില്ലുടമകളുടെ ആവശ്യങ്ങള്‍.

ഇലന്തൂര്‍ നരബലിക്കേസ്; ഹൈക്കോടതിയെ സമീപിച്ച് പ്രതികള്‍

ഇലന്തൂര്‍ നരബലിക്കേസിലെ(Elanthoor murder) പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. പോലീസ് കസ്റ്റഡിയില്‍ വിട്ട നടപടി ചോദ്യം ചെയ്താണ് ഷാഫി, ഭഗവല്‍ സിംഗ്, ലൈല എന്നിവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. 12 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ട ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ തെളിവെടുപ്പ് നടത്തുന്നത് അവസാനിപ്പിക്കണം, അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോരുന്നത് തടയണം, കസ്റ്റഡിയിലുള്ള പ്രതികളെ കാണാന്‍ അഭിഭാഷകരെ അനുവദിക്കണം എന്നീ ആവശ്യങ്ങളും ഹര്‍ജിയില്‍ ഉന്നയിക്കുന്നു. ഹര്‍ജി കോടതി പിന്നീട് പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News