Liz Truss: ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ്(Liz Truss) രാജിവച്ചു. അധികാരമേറ്റ് നാല്‍പത്തിനാലാം ദിവസമാണ് രാജി. സാമ്പത്തിക നയങ്ങള്‍ക്കെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങളുടെ പിന്നാലെയാണ് രാജി.. ഒരാഴ്ചയ്ക്കകം പുതിയ നേതാവിനെ തിരഞ്ഞെടുക്കുമെന്നും ലിസ് ട്രസ് പറഞ്ഞു.

പ്രധാനമന്ത്രി പദത്തിലെത്തി മാസങ്ങള്‍ തികയുന്നതിന് മുന്‍പേ സ്ഥാനമൊഴിഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ്. സാമ്പത്തിക നയങ്ങള്‍ പാളിപ്പോയതിനെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ്. കണ്‍സര്‍വേറ്റിവ് പാര്‍ട്ടി അംഗങ്ങളുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ലിസ്റ്റ്സിന്റെ രാജി. തന്നെ ഏല്‍പിച്ച ദൗത്യം നിറവേറ്റാനായില്ലെന്നും രാജി സമര്‍പ്പിച്ചുകൊണ്ട് ലിസ്റ്റ്സ് പറഞ്ഞു.

അധികാരം ഏറ്റെടുത്തയുടന്‍ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ ബ്രിട്ടനില്‍ വലിയ പ്രതിസന്ധിയുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. നികുതി വെട്ടിക്കുറച്ച നടപടി വലിയ സാമ്പത്തിക ബാധ്യത സര്‍ക്കാരിനുണ്ടാക്കിയെന്നും വിലയിരുത്തപ്പെടുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ ധനമന്ത്രി ക്വാസി ക്വാര്‍ടെങിനെ പുറത്താക്കി ജെറമി ഹണ്ടിന് ചുമതല നല്‍കിയിരുന്നു.

ലിസ് ട്രസിനെ തെരഞ്ഞെടുത്തത് തെറ്റായിപ്പോയെന്ന് 62% ടോറീസ് പാര്‍ട്ടി അംഗങ്ങളും നിലപാടെടുത്തു. ലിസ് ട്രസിനെ മാറ്റി ഇന്ത്യന്‍ വംശജനായ ഋഷി സുനകിനെയോ പെന്നി മോര്‍ഡോങിനെയോ പ്രധാനമന്ത്രിയാക്കണമെന്നാണ് ആവശ്യം. ബ്രിട്ടണ്‍ നേരിടുന്ന കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് കാരണം തന്റെ പുത്തന്‍ സാമ്പത്തിക നയമാണെന്നും വീണ്ടുവിചാരമില്ലാതെ അത് നടപ്പാക്കിയതില്‍ മാപ്പു ചോദിക്കുന്നുവെന്നും അടുത്തിടെ ലിസ് ട്രസ് തുറന്നുപറഞ്ഞിരുന്നു.ബ്രിട്ടണിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായിരുന്നു ലിസ് ട്രസ്. രാജിയോടെ ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയെന്ന പേരും ലിസ്ട്രസിനായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News