
അഭിനയ വിസ്മയം മോഹന്‍ലാലിനൊപ്പം(Mohanlal) സമയം ചെലവഴിച്ചതിന്റെ സന്തോഷം പങ്കുവെച്ച് ഷെഫ് സുരേഷ് പിള്ള. നടന്റെ കൊച്ചിയിലെ പുതിയ വീട്ടില്‍ എത്തിയെന്നും താന്‍ സിനിമയെക്കുറിച്ചും മോഹന്‍ലാല്‍ ഭക്ഷണത്തെക്കുറിച്ചും വാതോരാതെ സംസാരിച്ചുവെന്നും അദ്ദേഹം പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
അദ്ദേഹം ഒരു അഭിനേതാവായിരുന്നില്ലെങ്കില്‍ ഒരുപക്ഷേ ഒരു പാചക വിദഗ്ധനാകുമായിരുന്നു. അദ്ദേഹത്തിന് പാചകത്തില്‍ അത്രയേറെ അറിവുണ്ട്-സുരേഷ് പിള്ള സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണ രൂപം:-
‘ലാലേട്ടന്റെ കൊച്ചിയിലെ പുതിയ വീട്ടില്‍ അദ്ദേഹത്തോടൊപ്പം ചിലവഴിച്ച ഒരു വൈകുന്നേരം..! ഞാന്‍ വാതോരാതെ സിനിമയെക്കുറിച്ചും അദ്ദേഹം ഭക്ഷണത്തെക്കുറിച്ചും സംസാരിച്ച മണിക്കുറുകള്‍… നാഗവല്ലി സണ്ണിക്ക് ആഭരണങ്ങള്‍ വിവരിച്ച് കൊടുക്കുന്ന അതേ ഭാവത്തോടെയാണ് അദ്ദേഹത്തിന്റെ അടുക്കളയിലെ റാഷണല്‍ കോംബി ഓവന്‍, തെറോമിക്‌സ്, ജാപ്പനീസ് ടെപ്പനയാക്കി ഗ്രില്‍ എന്നിവ എനിക്ക് കാണിച്ച് തന്നത്… ലാലേട്ടന്‍ അഭിനേതാവായിരുന്നില്ലങ്കില്‍ ഒരുപക്ഷേ ഒരു വിശിഷ്ട പാചക വിദഗ്ദ്ധനാവുമായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഭക്ഷണ അറിവുകള്‍ കേള്‍ക്കുമ്പോള്‍ എനിക്ക് തോന്നി.. ആട്ടിറച്ചി മല്ലിയില കുറുമയും, ചെമ്മീന്‍ അച്ചാറും നിറയെ തേങ്ങയിട്ട ഇടിയപ്പവും അദ്ദേഹത്തോടൊപ്പം കഴിച്ചു,’ സുരേഷ് പിള്ള കുറിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here