
കേരളമൊന്നാകെ പ്രിയ സഖാവ് വിഎസ്സിന്റെ 99-ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ മധുരം നുണഞ്ഞ് ആഘോഷത്തില്‍ പങ്കുചേര്‍ന്ന് വി.എസ്. അച്യുതാനന്ദനും. കുടുംബത്തിനൊപ്പം കേക്കിന്റെ മധുരം നുകരുന്ന സഖാവിന്റെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.
മകന്‍ വി.എ.അരുണ്‍ കുമാറിന്റെ വസതിയില്‍ പൂര്‍ണവിശ്രമ ജീവിതത്തിനിടെ നൂറാം വയസ്സിലേക്കു കടക്കുന്ന വിഎസിനെത്തേടി കഴിഞ്ഞ ദിവസം തന്നെ പ്രമുഖ നേതാക്കളുടെ ഉള്‍പ്പെടെ ആശംസാ പ്രവാഹങ്ങള്‍ എത്തിയിരുന്നു.
ആലപ്പുഴ പുന്നപ്ര വെന്തലത്തറ കുടുംബത്തില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20നാണ് വിഎസിന്റെ ജനനം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here