
ഇടുക്കി തങ്കമണിയിൽ വൈദ്യുതാഘാതമേറ്റ് തൊഴിലാളി മരിച്ചു. തങ്കമണി പുരയിടത്തിൽ ജോസുകുട്ടി ആണ് മരിച്ചത്. ക്ഷേത്രത്തിൻ്റെ നിർമ്മാണ ജോലിക്കിടയിൽ വൈദ്യുതാഘാതമേൽക്കുകയായിരുന്നു. ക്ഷേത്രത്തിനുള്ളിൽ ജോലി ചെയ്തിരുന്ന ജോസുകുട്ടി വെളിച്ചക്കുറവ് മൂലം ലൈറ്റ് ഇടാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത് എന്നാണ് സൂചന.
കൂടെ ജോലി ചെയ്തിരുന്നവർ എത്തിയപ്പോഴാണ് നിലത്ത് വീണ് കിടക്കുന്ന ജോസുകുട്ടിയെ കാണുന്നത്. ഉടൻ തന്നെ സമീപത്തെ സഹകരണ ആശൂപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തങ്കമണി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here