Pinarayi Vijayan: കേരളത്തിന്റെ കുതിപ്പിന് കേന്ദ്രം ഇടങ്കോലിടുന്നു: മുഖ്യമന്ത്രി

കേരളത്തിന്റെ കുതിപ്പിന് കേന്ദ്രം ഇടങ്കോലിടുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). ബിജെപിയും(BJP) കോണ്‍ഗ്രസ്സും(Congress) ഇരുമെയ്യും ഒരു കരളും ആണെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയതയെ എതിര്‍ക്കാന്‍ ഒരു ഘട്ടത്തിലും കോണ്‍ഗ്രസ്സിന് കഴിഞ്ഞിട്ടില്ല. വികസനം നാടിന് പ്രധാനമാണ്. നാട് പുരോഗതിയിലേക്ക് അനിവാര്യമാണ്.

സി എച്ച് കണാരന്റെ ഓര്‍മകള്‍ക്ക് കരുത്ത് പകരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സി എച്ച് കണാരന്‍ അനുസ്മരണവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നെല്ല് സംഭരണം നാളെമുതല്‍; മില്ലുടമകള്‍ സമരം അവസാനിപ്പിച്ചു

സംസ്ഥാനത്ത് മില്ലുടമകള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. നാളെ മുതല്‍ നെല്ലു സംഭരണം പുനരാരംഭിക്കും. മന്ത്രി ജി ആര്‍ അനില്‍(G R Anil) മില്ലുടമകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മൂന്ന് മാസത്തിനുളില്‍ മില്ലുടമകളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് മില്ലുടമകള്‍ അറിയിച്ചു.

നെല്ല് അരിയാക്കിയ ഇനത്തില്‍ മില്ലുടമകള്‍ക്ക് ലഭിക്കാനുള്ള 15 കോടിയോളം രൂപ ഉടന്‍ വിതരണം ചെയ്യുക, ക്വിന്റലിന് 272 രൂപ കൈകാര്യച്ചെലവായി നല്‍കുക, നെല്ലിന്റെ ഔട്ട് ടേണ്‍ അനുപാതം 64.5 ശതമാനമായി തുടരുക തുടങ്ങിയവയായിരുന്നു മില്ലുടമകളുടെ ആവശ്യങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News