അസൂയയും ദേഷ്യവുമൊക്കെ തോന്നാറുള്ള ഒരു സാധാരണ മനുഷ്യനാണ് താന്‍:ജഗദീഷ് | Jagadish

അസൂയയും ദേഷ്യവുമൊക്കെ തോന്നാറുള്ള ഒരു സാധാരണ മനുഷ്യനാണ് താനെന്ന് നടന്‍ ജഗദീഷ്(Jagadish). അടുത്ത ക്ഷണം നമ്മള്‍ ഈ ലോകം വിട്ടുപോകാം. അതിനെ കുറിച്ച് എപ്പോഴും താന്‍ ബോതേര്‍ഡ് ആണ്.

പലരും അനാവശ്യമായി പലതും വെട്ടിപ്പിടിക്കാന്‍ വ്യഗ്രത കാണിക്കുമ്പോള്‍ തന്റെ മനസ്സില്‍ ഇതിനെയൊക്കെ കുറിച്ച് ചിന്തിക്കാറുണ്ട്. താന്‍ പെര്‍ഫെക്ട് ആയ ഒരു ആളാണെന്ന് ഒരിക്കലും പറയില്ല.

പലരോടും തനിക്ക് ദേഷ്യം തോന്നാറുണ്ട്. തന്റേതായ പോരായ്മകളുണ്ട്. അസൂയയും, ദേഷ്യവുമൊക്കെ ഉള്ള ഒരു സാധാരണ മനുഷ്യനാണ്. തനിക്ക് ഏറ്റവും വിഷമം വരുന്നത് അമ്മയെ കുറിച്ച് ഓര്‍ക്കുമ്പോഴാണ്. താന്‍ ഒരു സിനിമാ നടനായതില്‍ ഏറ്റവും സന്തോഷിക്കുമായിരുന്നത് അമ്മയാണ്. എന്നാല്‍ താന്‍ ഒരു സിനിമാ നടനാകുന്നത് മുമ്പ് അമ്മ മരിച്ചു-ജഗദീഷ് പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News