Aluva: ആലുവ മാര്‍ക്കറ്റില്‍ 170 കിലോ പഴകിയ മത്സ്യം പിടികൂടി

ആലുവ(Aluva) മാര്‍ക്കറ്റില്‍ നിന്നും 170 കിലോ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടികൂടി. ദിവസങ്ങളായുള്ള പഴക്കത്തെ തുടര്‍ന്ന് അഴുകിയ നിലയിലായിരുന്നു മത്സ്യം .മൊത്തവ്യാപാരത്തിനായി 5 കടകളിലായി സൂക്ഷിച്ചിരുന്ന മത്സ്യമാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടിയത്.

ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം കണ്ടെത്തിയത്. മാര്‍ക്കറ്റില്‍ മൊത്ത വ്യാപാരത്തിനായി 5 കടകളിലായി സൂക്ഷിച്ചിരുന്നതായിരുന്നു പിടികൂടിയ മത്സ്യം . 100 കിലോ പാലാ 50 കിലോ ചൂര 16 കിലോയോളം ശീലാവ് എന്നീ മത്സ്യങ്ങളാണ് പിടികൂടിയത്. ഇവയില്‍ അമോണിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മൊബൈലില്‍ ലാബിന്റെ സഹായത്തോടെ പരിശോധിച്ചശേഷമാണ് മത്സ്യം പിടികൂടിയത്. മത്സ്യത്തിന് ഒരു മാസം പഴക്കമുണ്ടെന്ന് കരുതുന്നു. പ്രഥമദൃഷ്ട്യാ തന്നെ പഴക്കം വ്യക്തമായതിനെ തുടര്‍ന്ന് ലാബില്‍ വിദഗ്ദ്ധ പരിശോധന നടത്തിയതായി ഭക്ഷ്യസുരക്ഷ ഓഫീസര്‍ അനീഷ പറഞ്ഞു.

ആലുവ മേഖലയില്‍ വ്യാപകമായി പഴകിയ മത്സ്യം വിപണിയില്‍ എത്തുന്നതായി പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന്, ഭക്ഷ്യ സുരക്ഷാ വകുപ്പും ആലുവ നഗരസഭ ആരോഗ്യവിഭാഗവും സംയുക്തമായി പരിശോധന നടത്തുതുകയായിരുന്നു. പിടികൂടിയ പഴകിയ മത്സ്യം നശിപ്പിക്കുകുന്നതിനായി നഗരസഭ അധികൃതര്‍ക്ക് കൈമാറി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News