Pinarayi Vijayan: ബിജെപിയും കോണ്‍ഗ്രസ്സും ഇരുമെയ്യും ഒരു കരളും: മുഖ്യമന്ത്രി

ബിജെപിയും(BJP) കോണ്‍ഗ്രസ്സും(Congress) ഇരുമെയ്യും ഒരു കരളുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). വര്‍ഗ്ഗീയതയെ എതിര്‍ക്കാന്‍ ഒരു ഘട്ടത്തിലും കോണ്‍ഗ്രസ്സിന് കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ തലശ്ശേരിയില്‍ സി എച്ച് കണാരന്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേന്ദ്രം തെറ്റായ നയങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍ ബദല്‍ നയങ്ങളുമായി രാജ്യത്ത് ഒരു തുരുത്തായി മാറുകയാണ് കേരളമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍ കേരളം വ്യത്യസ്തമായിക്കൂടാ എന്താണ് ആര്‍എസ്എസ് ചിന്തിക്കുന്നത്. കേരളത്തിന്റെ വികസന മുന്നേറ്റത്തിന് കേന്ദ്രം ഇടങ്കോലിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വികസനം കേരളത്തിന് അനിവാര്യമാണ്.വികസന നയവുമായി തന്നെ സര്‍ക്കാര്‍ മുന്നോട്ട് പോകും.ബി ജെ പിയെ എതിര്‍ക്കുന്നവരെന്ന് പറയുന്ന കോണ്‍ഗ്രസ് കേരളത്തിന്റെ ബദല്‍ നയങ്ങളെ അംഗീകരിക്കുന്നുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.കോണ്‍ഗ്രസ്സിനും ബി ജെ പിക്കും ഒരേ നയമാണ്.വര്‍ഗ്ഗീയതയുമായി സന്ധി ചെയ്താണ് കോണ്‍ഗ്രസ്റ്റ് പ്രവര്‍ത്തിത്തുന്നത്.കോണ്‍ഗ്രസ്സും ബി ജെ പി യും ഇരു മെയ്യും ഒരു കരളുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തിന് മുന്നോടിയായി റെഡ് വളണ്ടിയര്‍ മാര്‍ച്ചും ബഹുജന റാലിയും നടന്നു.സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍,സംസ്ഥാന സമിതിയംഗം പി ജയരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel