M V Govindan: അന്താരാഷ്ട്ര പഞ്ച ഗുസ്തി മത്സരത്തില്‍ വെള്ളി മെഡല്‍ നേടിയ പി കെ പ്രിയയ്ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് മന്ത്രി എം വി ഗോവിന്ദന്‍

തുര്‍ക്കിയില്‍ നടന്ന അന്താരാഷ്ട്ര പഞ്ച ഗുസ്തി മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി വെള്ളി മെഡല്‍ നേടിയ പി കെ പ്രിയയ്ക്ക്(P K Priya) അഭിനന്ദനങ്ങള്‍ നേര്‍ന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍(M V Govindan Master). വലിയ നേട്ടത്തിലൂടെ നാടിന്റെ അഭിമാനമായി മാറിയ പ്രിയയ്ക്ക് ഇനിയും തിളക്കമാര്‍ന്ന വിജയങ്ങളുണ്ടാവട്ടെയെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍(facebook) കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം:

തുര്‍ക്കിയില്‍ നടന്ന അന്താരാഷ്ട്ര പഞ്ച ഗുസ്തി മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി വെള്ളി മെഡല്‍ നേടിയ പി കെ പ്രിയയ്ക്ക് അഭിനന്ദനങ്ങള്‍
മയ്യില്‍ കയരളം സ്വദേശിയായ പ്രിയ ഈ വിഭാഗത്തിലെ ദേശീയ ജേതാവ് കൂടിയാണ്.

മത്സരത്തില്‍ പങ്കെടുക്കുന്നതിന് പ്രിയ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതായി പാര്‍ടി പ്രാദേശികഘടകമാണ് സ്ഥലം എം എല്‍ എ എന്ന നിലയില്‍ ശ്രദ്ധയില്‍പ്പെടുത്തിയത്. അഭ്യുദയാകാംക്ഷികളുടെ ഇടപെടലിലൂടെ സാമ്പത്തിക സഹായമൊരുക്കാന്‍ സാധിച്ചിരുന്നു.
ഈ വലിയ നേട്ടത്തിലൂടെ നാടിന്റെ അഭിമാനമായി മാറിയ പ്രിയയ്ക്ക് ഇനിയും തിളക്കമാര്‍ന്ന വിജയങ്ങളുണ്ടാവട്ടെ എന്നാശംസിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News