Kerala Blasters: വിനോദ നികുതിയുമായി ബന്ധപ്പെട്ട വിവാദം; ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി കേരള ബ്ലാസ്റ്റേഴ്‌സ്

വിനോദ നികുതി ആവശ്യപ്പെട്ട് കൊച്ചി കോര്‍പ്പറേഷന്‍(Kochi corporation) നല്‍കിയ നോട്ടീസ് നിയമപരമല്ലെന്ന് കേരള ബ്ലാസ്റ്റേഴ്‌സ്(Kerala Blasters). ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനും സര്‍ക്കാര്‍ ഉത്തരവുകള്‍ക്കും വിരുദ്ധമാണ് നോട്ടീസെന്നും ബ്ലാസ്റ്റേഴ്‌സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.രാജ്യത്ത് ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ കേരളത്തില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ക്കുള്‍പ്പടെ വിനോദ നികുതി ഒഴിവാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവുണ്ട്.

വിനോദ നികുതി ഒടുക്കുന്നതിനായി നല്‍കിയിട്ടുള്ള നോട്ടീസും മറ്റ് നടപടികളും ഹൈക്കോടതി മുന്‍പ് സ്റ്റേ ചെയ്തിരുന്നു.ഈ സാഹചര്യത്തില്‍ കോര്‍പ്പറേഷന്‍ നടപടി കോടതിയലക്ഷ്യമാണെന്നും ബ്ലാസ്റ്റേഴ്‌സ് ആരോപിച്ചു.അതിനാല്‍ നോട്ടീസ് പിന്‍വലിക്കണമെന്ന്, കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചി കോര്‍പ്പറേഷന് രേഖാമൂലം നല്‍കിയ മറുപടിയില്‍ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here