Muhammad Riyas: മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് മുന്‍പ് ശബരിമല റോഡുകള്‍ സഞ്ചാരയോഗ്യമാക്കും: മന്ത്രി മുഹമ്മദ് റിയാസ്

മണ്ഡല – മകരവിളക്ക് തീര്‍ഥാടനത്തിന് മുന്‍പ് ശബരിമല റോഡുകള്‍ സഞ്ചാരയോഗ്യമാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്(Muhammad Riyas). 19 റോഡുകളില്‍ നവീകരണം പൂര്‍ത്തിയാകാനുള്ളതു മൂന്ന് റോഡുകളുടെ മാത്രമെന്നും മന്ത്രി പറഞ്ഞു. രണ്ട് ദിവസമായി പത്തനംതിട്ട ജില്ലയില്‍ നടത്തിയ ശബരിമല റോഡുകളുടെ സന്ദര്‍ശനത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

പരാതിരഹിത മണ്ഡലകാലത്തിനാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ടു 19 റോഡുകളാണ് ജില്ലയില്‍ പ്രധാനമായുള്ളത്. ഇതില്‍ 16 റോഡുകളുടെയും നവീകരണം പൂര്‍ത്തിയായി .അവശേഷിക്കുന്ന മൂന്ന് റോഡുകളുടെ നിര്‍മ്മാണവും സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഉന്നത നിലവാരത്തില്‍ തന്നെയാണ് റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. ശബരിമല തീര്‍ത്ഥാടനത്തിന് മുമ്പ് തന്നെ എല്ലാ റോഡുകളും സഞ്ചാരയോഗ്യമാക്കും.

റോഡുകളില്‍ ദിശാസൂചക ബോര്‍ഡുകള്‍ കാണത്തക്ക വിധത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.സംസ്ഥാനത്തു കുടിവെള്ള പദ്ധതിയുടെ ഭാഗമായി റോഡുകള്‍ പൊളിക്കുന്നതില്‍ നിബന്ധനകള്‍ കൊണ്ടുവരും. ശബരിമലയുമായി ബന്ധപ്പെട്ട റോഡുകളുടെ അവസ്ഥ വിലയിരുത്തുന്നതിനായി എല്ലാ വര്‍ഷവും മന്ത്രിയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള പരിശോധനായാത്ര തുടരുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here