KSRTC: കെഎസ്ആര്‍ടിസി ബസ്സ് സ്റ്റാന്‍ഡിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ ധനമന്ത്രിയെത്തി

നിര്‍മാണം പൂര്‍ത്തീകരിച്ച കോട്ടയം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ്(Kottayam KSRTC Bus stand) കെട്ടിടം ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍(K N Balagopal) സന്ദര്‍ശിച്ചു. പ്രീ സ്ട്രെസ്ഡ് -പ്രീ ഫാബ് ടെക്നോളജി ഉപയോഗിച്ച് ചെലവുകുറഞ്ഞ രീതിയില്‍ നിര്‍മിച്ച കെട്ടിടത്തിന്റെ സവിശേഷതകള്‍ നേരിട്ടു മനസിലാക്കുന്നതിനായാണ് മന്ത്രി എത്തിയത്ത്. 6000 ചതുരശ്രയടിയുള്ളതാണ് കെട്ടിടം. കെട്ടിടഭാഗങ്ങള്‍ ഫാക്ടറിയില്‍ നിര്‍മിച്ച ശേഷം സ്ഥലത്ത് എത്തിച്ച് യോജിപ്പിച്ച് നിര്‍മിക്കുന്ന സാങ്കേതിക വിദ്യയാണ് പ്രീ സ്ട്രെസ്ഡ്- പ്രീ ഫാബ് ടെക്നോളജി.

വേഗത്തില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാനാകുമെന്നും കരുത്തേറിയതും ഭൂകമ്പത്തെ അതിജീവിക്കാനുള്ള ശേഷിയുള്ളതാണെന്നും എനര്‍ജി എഫിഷ്യന്റ് കെട്ടിട വിഭാഗത്തില്‍പ്പെടുന്നതുമാണെന്ന് സാങ്കേതിക വിദ്യ ലഭ്യമാക്കിയ ഇ-ക്യൂബ് ഡയറക്ടര്‍ ഈപ്പന്‍ ജോര്‍ജും എബ്രഹാം വലിയകാലയും പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 1.91 കോടി രൂപ ചെലവഴിച്ചാണ് ബസ് സ്റ്റാന്‍ഡ് നവീകരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News