ADVERTISEMENT
കൊടിക്കുന്നില്‍ സുരേഷ്(Kodikkunnil Suresh) ദയവായി ഇനിയെങ്കിലും തരൂര്‍(Shashi Tharoor) അലര്‍ജി നിര്‍ത്തണമെന്ന പോസ്റ്റുമായി കോണ്‍ഗ്രസ് സൈബര്‍ ടീം(Congress cyber team). തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശശി തരൂര്‍ എന്ന നേതാവിനെ വിമര്‍ശിക്കാന്‍ എന്ത് യോഗ്യതയാണ് കുശുമ്പ് നിറഞ്ഞ താങ്കള്‍ക്കുള്ളതെന്നും ഒരു പ്രസ്ഥാനത്തെ നയിക്കുവാനും ഏതു പ്രശ്‌നത്തേയും നേരിടുവാനുള്ള കഴിവാണ് ഒരു നേതാവിന് വേണ്ടത്, അത് തരൂരിനുണ്ടെന്നും പോസ്റ്റില്‍ പറയുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
മാവേലിക്കരയുടെ എംപിയും പ്രിയപ്പെട്ട നേതാവുമായ കൊടിക്കുന്നില്‍ സുരേഷിനോട് ഒരു അപേക്ഷയുണ്ട്. ദയവായി ഇനിയെങ്കിലും തരൂര്‍ അലര്‍ജി നിര്‍ത്തുക. ഇവിടെ പാര്‍ട്ടിക്ക് പുതിയ പ്രസിഡന്റ് തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. ഇനി അതിനെചൊല്ലിയുള്ള വാഗ്വാദങ്ങള്‍ നിര്‍ത്തുക.
ശശി തരൂര്‍ എന്ന നേതാവിനെ വിമര്‍ശിക്കാന്‍ എന്ത് യോഗ്യതയാണ് കുശുമ്പ് നിറഞ്ഞ താങ്കള്‍ക്കുള്ളത്….
ഒരു പ്രസ്ഥാനത്തെ നയിക്കുവാനും ഏതു പ്രശ്‌നത്തേയും നേരിടുവാനുള്ള കഴിവാണ് ഒരു നേതാവിന് വേണ്ടത് അത് തരൂരിന്നുണ്ട് അല്ലാതെ എത്രവര്‍ഷം ഈ പാര്‍ട്ടിയെ ഉപയോഗിച്ച് ജീവിച്ചു എന്നതല്ല ഒരു നേതാവിന്റെ യോഗ്യത
ഖാര്‍ഗെ ഇലക്ഷന്‍ ജയിച്ചു പ്രസിഡന്റ് ആയി.
തരൂര്‍ ജനങ്ങള്‍ക്കും നേതാക്കള്‍ക്കും ഇടയില്‍ കൂടുതല്‍ സ്വീകാര്യനായി ഒരുപാട് ഹൃദയങ്ങള്‍ വിജയിച്ചു.എന്നാല്‍ നിങ്ങളോ???
ഈ ഇലക്ഷന്‍ കൊണ്ട് ഉള്ള വില ഇടിഞ്ഞു ദുരന്തമായി മാറാനുള്ള നിയോഗം നിങ്ങള്‍ക്ക് മാത്രം.
ഈ പാര്‍ട്ടി നശിക്കരുത് എന്നും രാജ്യത്തിന്റെ പ്രതീക്ഷയായി വളര്‍ണമെന്നും ആഗ്രഹിക്കുന്ന ഒരു യുവതലമുറ ഇവിടുണ്ട്, അവര്‍ക്കുമുന്നിലെ നേതാക്കളാണ് രാഹുല്‍ ഗാന്ധിയും തരൂരുമൊക്കെ
ഗ്രുപ്പിന്റെ പേരില്‍ പാര്‍ട്ടിയെ വീതംവെക്കുന്ന എല്ലാ അവസരവാദി നേതാക്കള്‍ക്കുമുള്ള തക്കിതാണ് തരൂരിന് കിട്ടിയ ആ വോട്ട്…
ഇപ്പോള്‍ മാവേലിക്കരയില്‍ കയ്യിലുള്ള ഈ പാര്‍ലമെന്റ് സ്ഥാനം കൂടി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നഷ്ടപ്പെടുത്താതെ ഇരിക്കുക.
ഈ കോണ്‍ഗ്രസ്സ് അധ്യക്ഷന്റെ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തകര്‍ വെറുക്കാന്‍ ഒരാള്‍ ഉണ്ടായിട്ടുണ്ടേല്‍ അത് താങ്കള്‍ ആയിരിക്കും. കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്തും ഇതേപോലെയുള്ള പ്രസ്താവനകള്‍ താങ്കള്‍ ഇറക്കി പാര്‍ട്ടിയുടെ ശോഭ കെടുത്തി.
തരൂര്‍ അന്തസ്സായി തന്നെ മത്സരിച്ചു. 1000 ത്തിലേറെ വോട്ട് നേടിയെങ്കില്‍ അദ്ദേഹത്തിനുള്ള പിന്തുണയാണ്. എന്നും പറഞ്ഞു അദ്ദേഹം പാര്‍ട്ടിക്ക് വിരുദ്ധന്‍ അല്ല. ജനാതിപത്യ വ്യവസ്ഥയില്‍ അദ്ദേഹത്തിനു മത്സരിക്കാന്‍ ഉള്ള അവകാശം ഉണ്ട്. കൃത്യമായി അദ്ദേഹം തെരഞ്ഞെടുപ്പില്‍ പോരാടി. അദ്ദേഹം അടുത്ത തെരഞ്ഞെടുപ്പിലും നിന്നു ജയിക്കും.
പക്ഷേ ഓരോ വാക്കുകള്‍ കൊണ്ടും താങ്കള്‍ മാവേലിക്കര പാര്‍ലിമെന്റില്‍ കുഴിതോണ്ടാതെ ഇരിക്കുക. അതോടൊപ്പം എതിര്‍ പാര്‍ട്ടികള്‍ക്ക് അടിക്കാന്‍ വടി വെട്ടികൊടുക്കാതെ ഇരിക്കുക.
എന്ന് കോണ്‍ഗ്രസിനെ ജീവനുതുല്യം സ്‌നേഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ള എളിയ കോണ്‍ഗ്രസ് പോരാളികള്‍……
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.