
സയിദ് മുഷ്താഖ് അലി ട്രോഫി എലൈറ്റ് ഗ്രൂപ്പ് സിയില്‍ കേരളത്തിന് വീണ്ടും ജയം. ജമ്മു കശ്മീരിലെ 62 റണ്‍സിനാണ് കേരളം തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത് കേരളം മുന്‍പില്‍ വെച്ച 185 റണ്‍സ് പിന്തുടര്‍ന്ന ജമ്മു കശ്മീര്‍ 19 ഓവറില്‍ 122 റണ്‍സിന് ഓള്‍ഔട്ടായി.
സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഈ സീസണില്‍ 6 മത്സരം കേരളം കളിച്ച് കഴിഞ്ഞപ്പോള്‍ ജയം നേടിയത് 4 കളിയില്‍. മഹാരാഷ്ട്രയോടും സര്‍വീസസിനോടുമാണ് കേരളം തോറ്റത്. ഇനി മേഘാലയക്ക് എതിരെയാണ് കേരളത്തിന്റെ മത്സരം.
ജമ്മു കശ്മീരിന് എതിരെ കേരളത്തിനായി ആസിഫും ബേസില്‍ തമ്പിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. വൈശാഖ് ചന്ദ്രന്‍ രണ്ട് വിക്കറ്റും സിജിമോന്‍ ജോസഫ് മിഥുന്‍ എസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. 30 റണ്‍സ് എടുത്ത ശുഭം കജൂറിയയാണ് ജമ്മു കശ്മീരിന്റെ ടോപ് സ്‌കോറര്‍.
നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയെ കേരളത്തെ തുണച്ചത് സച്ചിന്‍ ബേബിയുടേയും സഞ്ജു സാംസണിന്റേയും അര്‍ധ ശതകമാണ്. സഞ്ജു 56 പന്തില്‍ നിന്ന് 61 റണ്‍സ് നേടിയപ്പോള്‍ സച്ചിന്‍ ബേബി 32 പന്തില്‍ നിന്ന് 62 റണ്‍സും അടിച്ചെടുത്തു. ഇരുവരും ചേര്‍ന്ന് 90 റണ്‍സിന്റെ കൂട്ടുകെട്ടും ഉയര്‍ത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here