
(Kozhikode)കോഴിക്കോട് താമരശ്ശേരിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് പതിനൊന്ന് പേര്‍ക്ക് പരുക്ക്. താമരശ്ശേരി ചുങ്കം ജംഗ്ഷനോട് ചേര്‍ന്ന് മുക്കം റോഡിലാണ് അപകടം നടന്നത്.
മുക്കം ഭാഗത്ത് നിന്നും താമരശ്ശേരിയിലേക്ക് വരികയായിരുന്ന കാറും, എതിര്‍ദിശയില്‍ വന്ന കാറും കൂട്ടിയിടിച്ചാണ് അപകടം. മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന കാറിലെ യാത്രക്കാരായ മുക്കം കക്കാട് സ്വദേശികളായ നിഹ (10), സഫ് ന(35), മിഷാര്‍ (4), സനല്‍ (23), ലു ബാബ (15), മുജീബ് റഹ്മാര്‍ (43), ഫാത്തിമ ബത്തൂര്‍ (12), ഹിബ ഫാത്തിമ (14), ഖലീല്‍ (3), ഓമശ്ശേരിയില്‍ നിന്നും താമരശ്ശേരിക്ക് വരികയായിരുന്ന കാറിലെ താമരശ്ശേരി പി സി മുക്ക് സ്വദേശികളായ സില്‍ (23), മുഹസിന്‍ (24) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here