Wales:കേരളത്തില്‍ നിന്ന് ഉന്നതനിലവാരമുള്ള നഴ്‌സുമാരെ അയക്കാനുള്ള തീരുമാനം വെയില്‍സിലെ ആരോഗ്യമേഖലക്ക് പ്രയോജനം ചെയ്യും:എലുനെഡ് മോര്‍ഗന്‍

കേരള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്ര യുകെ യിലെ വെയില്‍സ് പാര്‍ലമെന്റില്‍(Wales Parliament) ചര്‍ച്ചാവിഷയം. കേരളത്തില്‍ നിന്ന് ഉന്നതനിലവാരം ഉള്ള നഴ്‌സുമാരെ അയക്കാനുള്ള തീരുമാനം വെയില്‍സിലെ ആരോഗ്യമേഖലക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് വെയില്‍സ് ആരോഗ്യമന്ത്രി എലുനെഡ് മോര്‍ഗന്‍ പാര്‍ലിമെന്റില്‍ അറിയിച്ചു.

മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ വിദേശയാത്ര വിവാദമാക്കാന്‍ പ്രതിപക്ഷവും ചില മാധ്യമങ്ങളും ശ്രമിക്കുമ്പോള്‍ യു.കെ.യില്‍ കാണുന്നത് വേറിട്ടകാഴ്ച. മന്ത്രിമാരുടെ സന്ദര്‍ശനം ഒരേ സമയം കേരളത്തിനും യൂറോപ്പിനും പ്രയോജനം ചെയ്യുന്നു. ആരോഗ്യമേഖലയുടെ പുരോഗതിയെക്കുറിച്ചായിരുന്നു വെയ്ല്‍സ് പാര്‍ലമെന്റായ സിനഡിലെ ചര്‍ച്ച. കേരളത്തില്‍ നിന്ന് ഉന്നത നിലവാരം ഉള്ള നഴ്‌സുമാരെ കൊണ്ടു വന്ന് ആരോഗ്യമേഖല ശക്തിപ്പെടുത്തുമെന്നായിരുന്നു വെയില്‍സ് ആരോഗ്യമന്ത്രി എലുനെഡ് മോര്‍ഗന്‍ നടത്തിയ പ്രസ്താവന. അടുത്തിടെ വെയില്‍ സന്ദര്‍ശിച്ച കേരള ആരോഗ്യമന്ത്രി വീണ ജോര്‍ജുമായി നടത്തിയ ചര്‍ച്ചയില്‍ ഇത് സംബന്ധിച്ച തീരുമാനമായതായി വെയില്‍സ് ആരോഗ്യമന്ത്രി അറിയിച്ചു.

ഇന്ത്യയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ യൂറോപ്യന്‍ പാര്‍ലിമെന്റുകളില്‍ ചര്‍ച്ചയാകാറുണ്ട്. ഇന്ത്യയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളാണ് അടുത്തകാലത്ത് ഏറ്റവും അധികം ചര്‍ച്ചയായത്. എന്നാല്‍ ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ മന്ത്രിമാരുടെ സംഘത്തിന്റെ സന്ദര്‍ശന ഭരണനേട്ടമായി ഒരു യൂറോപ്യന്‍ രാജ്യത്തെ പാര്‍ലിമെന്റ് ചര്‍ച്ച ചെയ്യുന്നത് ഇതാദ്യമായാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News