Eldhose Kunnappilly:നിരപരാധിത്വം കോടതിയില്‍ തെളിയിക്കും; എല്‍ദോസ് കുന്നപ്പിള്ളി കൈരളി ന്യൂസിനോട്

തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ(Eldhose Kunnappilly) കൈരളിന്യൂസിനോട്. ഒളിവില്‍ പോയതല്ലെന്നും മാറി നിന്നതാണെന്നും എല്‍ദോസ് പറയുന്നു.

പ്രശ്‌നം നേരിടുമ്പോള്‍ മാറിനില്‍ക്കേണ്ടി വരുന്നത് സ്വാഭാവികമാണ്. ജനങ്ങള്‍ക്കും പാര്‍ട്ടിക്കും അത് ബോധ്യപ്പെടും-എല്‍ദോസ് പ്രതികരിച്ചു.

കെപിസിസിക്ക് നല്‍കിയ വിശദീകരണത്തില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണെന്നും എല്‍ദോസ് പറഞ്ഞു. അതേസമയം പരാതിക്കാരിയെപ്പറ്റിയും ഒളിവില്‍പ്പോയതെവിടെ എന്നതിനെപ്പറ്റിയും എല്‍ദോസ് വിശദീകരിച്ചില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News