ഗതാഗതക്കുരുക്കിൽ കുടുങ്ങി ; NCP നേതാവ് സുപ്രിയ സുലെ കാറിൽ നിന്നിറങ്ങി ട്രാഫിക് നിയന്ത്രിച്ചു | Supriya Sule

ഗതാഗതക്കുരുക്കിൽ കുടുങ്ങിയ NCP നേതാവ് സുപ്രിയ സുലെ കാറിൽ നിന്നിറങ്ങി ട്രാഫിക് നിയന്ത്രിച്ചു.പൂനെയിലെ ഹഡപ്‌സറില്‍ ഗതാഗതക്കുരുക്കിനെ തുടർന്ന് യാത്രക്കാർ മണിക്കൂറുകളാണ് ഹൈവേയിൽ കുടുങ്ങി കിടന്നത്. ഇത് വഴി യാത്ര ചെയ്ത എംപി സുപ്രിയ സുലെയെയും ഗതാഗതക്കുരുക്ക് ബാധിച്ചു. തുടർന്നാണ് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് കാറിൽ നിന്നിറങ്ങി ട്രാഫിക് നിയന്ത്രണം ഏറ്റെടുത്തത്.

പൂനെയിലെ കനത്ത മഴയെത്തുടർന്ന് പൂനെ-സോലാപൂർ ഹൈവേയിലെ ഷെവൽവാഡിയിൽ വെള്ളം കെട്ടിക്കിടന്നതിനെ തുടർന്നായിരുന്നു ഗതാഗതം താറുമാറായത്. കൂടാതെ ഇത് വഴി സഞ്ചരിച്ചിരുന്ന ഒരു കാർ തകരാറിലായതും പ്രശ്നം കൂടുതൽ വഷളാക്കി.

മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയിൽ നൂറു കണക്കിന് വാഹനങ്ങൾ മണിക്കൂറുകളാണ് കുടുങ്ങി കിടന്നത്. ഒടുവിൽ ജനങ്ങളെ സഹായിക്കാൻ റോഡിലിറങ്ങാൻ തീരുമാനിക്കുകയായിരുന്നു എൻ സി പി നേതാവ്. കാറിൽ നിന്നിറങ്ങി ഗതാഗതം സുഗമമാക്കാൻ ശ്രമിക്കുന്ന സുപ്രിയയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.

പൂനെയിലെ ഹഡപ്‌സർ മുതൽ സാസ്വാദ് വരെയുള്ള റോഡിന്റെ അവസ്ഥ വളരെ മോശമായതിനാലാണ് സ്ഥിരമായി ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതെന്നും പാൽഖി ഹൈവേയ്ക്ക് മുൻ‌ഗണന നൽകേണ്ടതുണ്ടെന്നും . സുപ്രിയ സുലെ ട്വീറ്റ് ചെയ്തു.

ഹൈവേയിലെ ഗതാഗതം തടസ്സപ്പെടാതിരിക്കാൻ അടിയന്തര നടപടി എടുക്കണമെന്ന് മന്ത്രി നിതിൻ ഗഡ്കരിയോട് അഭ്യർഥന കൂടി നടത്തിയാണ് സുപ്രിയ ട്വീറ്റ് ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News