Elanthoor:ഇലന്തൂര്‍ നരബലി കേസ്; പ്രതികളെ എത്തിച്ച് ഇന്ന് വീണ്ടും തെളിവെടുപ്പ് നടത്തും

പത്തനംതിട്ട ഇലന്തൂര്‍(Elanthoor) നരബലി കേസിലെ പ്രതികളെ എത്തിച്ച് ഇന്ന് വീണ്ടും തെളിവെടുപ്പ് നടത്തും. കേസിലെ മൂന്നു പ്രതികളെയും ഇലന്തൂരില്‍ എത്തിക്കും.

പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍ സിംഗ് , ലൈല എന്നിവരെയാണ് ഇലന്തൂരില്‍ തെളിവെടുപ്പിനായി എത്തിക്കുന്നത്. തെളിവെടുപ്പിനായി വിപുലമായ സൗകര്യങ്ങളാണ് ഇലന്തൂരില്‍ പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഫയര്‍ഫോഴ്‌സ് അടക്കമുള്ള സൗകര്യങ്ങള്‍ ഇത്തവണ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡമ്മിയെ ഉപയോഗിച്ചുള്ള തെളിവെടുപ്പ് ഇന്ന് വീണ്ടും നടത്തും.ഇതു നാലാം തവണയാണ് പ്രതികളെ ഇലന്തൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News