നിർധന വൃക്കരോഗികൾക്ക് ആശ്വാസമാകാൻ കാടാമ്പുഴ ദേവസ്വം ബോർഡ്

നിർധന വൃക്ക രോഗികൾക്കായി മലപ്പുറം കാടാമ്പുഴ ദേവസ്വം ബോർഡിന്റെ സൗജന്യ ഡയാലിസിസ് കേന്ദ്രം ഒരുങ്ങുന്നു. ആറ് ഏക്കറിൽ നിർമിക്കുന്ന ഡയാലിസിസ് കേന്ദ്രത്തിന്റെ ആദ്യ ഘട്ടം അടുത്ത മാസം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.

അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഡയാലിസിസ് കേന്ദ്രമാണ് ഒരുങ്ങുന്നത് . മിനി ഐസിയു , ലാബ്, വാട്ടർ ട്രീറ്റ്മെൻറ് പ്ലാൻറ് , പാർക്കിംഗ് സൗകര്യം തുടങ്ങി വിപുലമായ സംവിധാനങ്ങളോടെ കേന്ദ്രം സജ്ജമാകുന്നു. വൃക്കയുടെ മാതൃകയിലാണ് അഞ്ച് കോടി രൂപ ചെലവിൽ ഉള്ള കെട്ടിടം ഒരുങ്ങുന്നത് .

മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം ആർ മുരളിയുടെ മേൽനോട്ടത്തിലാണ് നിർമ്മാണം . പദ്ധതി പൂർത്തീകരണത്തിനും നടത്തിപ്പിനുമായി 30 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് കാടാമ്പുഴ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എ.എസ് അജയകുമാർ പറഞ്ഞു.25 മെഷീനുകൾ സ്ഥാപിച്ച് പ്രതിദിനം 100 രോഗികൾക്ക് ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം.

ഭാവിയിൽ കെട്ടിടം അഞ്ചു നിലകളായി ഉയർത്തും. പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം അടുത്തമാസം മുഖ്യമന്ത്രി നിർവഹിക്കും. സംസ്ഥാനത്ത് ദേവസ്വം ബോർഡിന് കീഴിൽ ആദ്യമായാണ് ഒരു ക്ഷേത്രം സൗജന്യ ഡയാലിസിസ് കേന്ദ്രം ആരംഭിക്കുന്നത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News