Trivandrum:സംശയരോഗം;ഭാര്യയെ ഭര്‍ത്താവ് വെട്ടി പരുക്കേല്‍പ്പിച്ചു

നെടുമങ്ങാട് -ആനാട് ഭാര്യയെ ഭര്‍ത്താവ് വെട്ടി പരുക്കേല്‍പ്പിച്ചു. സംശയരോഗമാണ് കാരണം. ആനാട് – പാണ്ഡവപുരം സ്വദേശി അജിതയെ ആണ് രണ്ടാം ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ ഇന്ന് രാവിലെയാണ് വെട്ടുകത്തി കൊണ്ട് വെട്ടി പരുക്കേല്‍പ്പിച്ചത്.

രാവിലെ 6 മണിയോടെ വീട്ടില്‍ വന്ന ഉണ്ണികൃഷ്ണന്‍ വാതില്‍ തട്ടി. അജിത വാതില്‍ തുറന്നപ്പോള്‍ വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. അജിതയ്ക്ക് തലയ്ക്കും കാലിനും കൈക്കും വെട്ടേറ്റു. പിടിച്ച് മാറ്റാന്‍ വന്ന അജിതയുടെ അമ്മയ്ക്കും പരുക്ക് പറ്റി. അജിതയെ വെട്ടിയ ശേഷം ഇയാള്‍ ഇറങ്ങി ഓടി.

നെടുമങ്ങാട് പൊലീസ് അജിതയില്‍ നിന്നും മൊഴി എടുത്തു. ഭര്‍ത്താവിനെ പൊലീസ് അന്വേഷിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News