മുട്ടത്തറയിൽ കിട്ടിയ കാലുകൾ തമിഴ്നാട്ടിലെ ഗുണ്ടാനേതാവിന്റേത് ; 2 പേർ അറസ്റ്റില്‍ | Muttathara

തിരുവനന്തപുരം മുട്ടത്തറ സ്വീവേജ് പ്ലാന്റില്‍ നിന്ന് കാല് കണ്ടെടുത്ത സംഭവം കൊലപാതകമെന്ന് പോലീസ്.കൊല്ലപ്പെട്ടത് തമിഴ്‌നാട്ടിലെ ഗുണ്ടാനേതാവെന്ന് സൂചന.

സംഭവത്തില്‍ വലിയതുറ സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റിലായി. ആഗസ്റ്റ് 15-നാണ് മുട്ടത്തറ സ്വീവേജ് പ്ലാന്റില്‍ ശരീരാവശിഷ്ടം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് എത്തി ശാസ്ത്രീയ പരിശോധന നടത്തി കേസ് രജിസ്റ്റ്ര്‍ ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്.

തമിഴ്‌നാട്ടിലെ ഗുണ്ടാ നേതാവിനെ തിരുവനന്തപുരത്ത് വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നൂവെന്നാണ് വിവരം. സംഭവത്തില്‍ വലിയതുറ സ്വദേശികളായ മനു രമേശ് ,ഷെഹിന്‍ഷാ എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News