എല്‍ദോസിനെതിരായ നടപടി വൈകി;ആവര്‍ത്തിച്ച് കെ മുരളീധരന്‍| K Muraleedharan

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ നടപടി വൈകിയെന്ന് ആവര്‍ത്തിച്ച് കെ മുരളീധരന്‍(K Muraleedharan).

ഇന്നോ നാളെയോ നടപടി ഉണ്ടാകുമെന്നും നടപടി ഉണ്ടാകുമെന്ന് കെ പി സി സി പ്രസിഡന്റ് വ്യക്തമാക്കിയതാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

ശശി തരൂര്‍ ഉണ്ടാക്കിയ തരംഗം തെരഞ്ഞെടുപ്പോടെ അവസാനിച്ചുവെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Eldhose Kunnappilly:നിരപരാധിത്വം കോടതിയില്‍ തെളിയിക്കും; എല്‍ദോസ് കുന്നപ്പിള്ളി കൈരളി ന്യൂസിനോട്

തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ(Eldhose Kunnappilly) കൈരളിന്യൂസിനോട്. ഒളിവില്‍ പോയതല്ലെന്നും മാറി നിന്നതാണെന്നും എല്‍ദോസ് പറയുന്നു.

പ്രശ്‌നം നേരിടുമ്പോള്‍ മാറിനില്‍ക്കേണ്ടി വരുന്നത് സ്വാഭാവികമാണ്. ജനങ്ങള്‍ക്കും പാര്‍ട്ടിക്കും അത് ബോധ്യപ്പെടും-എല്‍ദോസ് പ്രതികരിച്ചു.

കെപിസിസിക്ക് നല്‍കിയ വിശദീകരണത്തില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണെന്നും എല്‍ദോസ് പറഞ്ഞു. അതേസമയം പരാതിക്കാരിയെപ്പറ്റിയും ഒളിവില്‍പ്പോയതെവിടെ എന്നതിനെപ്പറ്റിയും എല്‍ദോസ് വിശദീകരിച്ചില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel