ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവം : പ്രത്യേക സംഘം ഇന്ന് അന്വേഷണം ആരംഭിക്കും | Kozhikode

യുവതിയുടെ വയറ്റിൽ നിന്ന് ശസ്ത്രക്രിയ ഉപകരണം കണ്ടെടുത്ത സംഭവത്തിൽ ആരോഗ്യ മന്ത്രി ചുമതലപ്പെടുത്തിയ പ്രത്യേക സംഘം ഇന്ന് അന്വേഷണം ആരംഭിക്കും. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്പെഷ്യൽ ഓഫിസർ ഡോ. അബ്ദുൾ റഷീദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

കോഴിക്കോട് എത്തിയ സംഘം ഹർഷിനയുടെ വീട്ടിൽ എത്തി വിവരങ്ങൾ ശേഖരിക്കും. അതേസമയം വയറ്റിൽ മറന്നു വച്ച കത്രിക കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേത് ആകാൻ സാധ്യതയില്ലെന്ന് ആഭ്യന്തര അന്വേഷണ സംഘം പ്രിൻസിപ്പിന് റിപ്പോർട്ട് നൽകി.

ശസ്ത്രക്രിയക്കായി ഉപയോഗിച്ച ഉപകരണങ്ങൾ ഒന്നും നഷ്ടമായിട്ടില്ല.കണക്കെടുപ്പിൽ എല്ലാം കൃത്യമായി രേഖപെടുത്തിയതായാണ് കണ്ടെത്തൽ. ശസ്ത്രക്രിയ നടത്തിയ ഡോക്ടർ, അന്ന് ജോലിയിലുണ്ടായിരുന്ന ജീവനക്കാർ എന്നിവരുടെ മൊഴി മൂന്നംഗ അന്വേഷണ സംഘം രേഖപ്പെടുത്തി. കഴിഞ്ഞ മാസമാണ് ഹർഷിനയുടെ വയറ്റിൽ നിന്ന് ശസ്ത്രക്രിയാ ഉപകരണം പുറത്തെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News