AKG Centre Attack Case:എ കെ ജി സെന്റര്‍ ആക്രമണ കേസ്;പ്രതി ജിതിന് ജാമ്യം

എ കെ ജി സെന്റര്‍ ആക്രമണ കേസില്‍(AKG Centre Attack Case) പ്രതി ജിതിന് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജിതിനെതിരെയുള്ള അന്വേഷണം പൂര്‍ത്തിയായ പശ്ചാത്തലത്തിലാണ് ജാമ്യം.

എ കെ ജി സെന്റര്‍ ആക്രമണക്കേസിലെ മുഖ്യപ്രതിയും യൂത്ത് കോണ്‍ഗ്രസ്സ് നേതാവുമാണ് ജിതിന്‍. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ നേരത്തെ തള്ളിയതിനെത്തുടര്‍ന്നായിരുന്നു ജിതിന്‍ ഹൈക്കോടതിയെ സമീപിച്ചത്.

മുമ്പും കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ജിതിന് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.എന്നാല്‍ തന്റെ വാദം കണക്കിലെടുക്കാതെയാണ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതെന്നാണ് ജിതിന്റെ വാദം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News