സാങ്കേതിക സര്‍വകലാശാലാ വി സി നിയമനം സുപ്രീം കോടതി റദ്ദാക്കി| Supreme Court

എപിജെ അബ്ദുല്‍കലാം സാങ്കേതിക സര്‍വലാശാലാ വൈസ് ചാന്‍സലര്‍ ആയി ഡോ. എം എസ് രാജശ്രീയെ നിയമിച്ച നടപടി സുപ്രീം കോടതി( Supreme Court) റദ്ദാക്കി. യുജിസി മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എംആര്‍ ഷായുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടി.

യു ജി സി ചട്ടം ലംഘിച്ചായിരുന്നു നിയമനമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല മുന്‍ ഡീന്‍ ശ്രീജിത് പി സി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

സാങ്കേതിക സര്‍വലാശാലാ വി സി നിയമനം ചട്ടപ്രകാരമല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here