സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ജമ്മുവിനെ മുക്കി കേരളം | Sanju Samson

സയ്യിദ്‌ മുഷ്‌താഖ്‌ അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റിൽ കേരളം ജമ്മു കശ്‌മീരിനെ 62 റണ്ണിന്‌ തോൽപ്പിച്ചു. ആദ്യം ബാറ്റ്‌ ചെയ്‌ത കേരളം നാലിന്‌ 184 റണ്ണെടുത്തു.

മറുപടിക്കെത്തിയ ജമ്മു കശ്‌മീർ 19 ഓവറിൽ 122 റണ്ണിന്‌ പുറത്തായി. ഗ്രൂപ്പ്‌ സിയിൽ മൂന്നാംസ്ഥാനത്താണ്‌ കേരളം.സച്ചിൻ ബേബിയും (32 പന്തിൽ 62) സഞ്‌ജു സാംസണും (56 പന്തിൽ 61) കേരളത്തിനായി തിളങ്ങി.

സച്ചിൻ ബേബിയുടെ ഇന്നിങ്‌സിൽ മൂന്ന്‌ സിക്‌സറും ഏഴ്‌ ഫോറും ഉൾപ്പെട്ടു. സഞ്‌ജു ഒരു സിക്‌സും രണ്ട്‌ ഫോറും പായിച്ചു. രോഹൻ കുന്നുമ്മലും (20 പന്തിൽ 29), അബ്‌ദുൾ ബാസിതും (11 പന്തിൽ 24) മികച്ച സ്‌കോറൊരുക്കാൻ സഹായിച്ചു.

മറുപടിക്കെത്തിയ ജമ്മു കശ്‌മീരിനെ മൂന്നുവീതം വിക്കറ്റുമായി കെ എം ആസിഫും ബേസിൽ തമ്പിയും തകർത്തു. വൈശാഖ്‌ ചന്ദ്രൻ രണ്ട്‌ വിക്കറ്റെടുത്തു. നാളെ മേഘാലയുമായാണ്‌ അടുത്തമത്സരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here