
(Pegasus)പെഗാസസില്‍ കേന്ദ്രസര്‍ക്കാരിന്റെ പങ്ക് വ്യക്തമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി(Sitaram Yechury). പെഗാസസ് ചാര സോഫ്‌റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ഉപകരണങ്ങള്‍ ഇന്ത്യ വാങ്ങിയതിന്റെ തെളിവുകള്‍ പുറത്തായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സത്യം ഒരുപാട് കാലം മൂടിവെക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പെഗാസസ് വാങ്ങിയിട്ടില്ലെങ്കില്‍ അത് മോദി സര്‍ക്കാര്‍ തെളിയിക്കണം- യെച്ചൂരി ട്വിറ്ററില്‍ കുറിച്ചു. വിഷയത്തില്‍ കോടതി ഇടപെടണമെന്നും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.
പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ഉപകരണങ്ങള്‍ ഇന്ത്യ വാങ്ങിയതിന്റെ തെളിവുകള്‍ പുറത്ത്
പെഗാസസ് ചാര സോഫ്‌റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ഉപകരണങ്ങള്‍ ഇന്ത്യ വാങ്ങിയതിന്റെ തെളിവുകള്‍ പുറത്ത്. 2017ല്‍ പെഗാസസ് സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ഉപകരണങ്ങള്‍ എന്‍എസ്ഒയില്‍ നിന്നും ഇന്റലിജന്‍സ് ബ്യൂറോ വാങ്ങിയതിന്റെ തെളിവുകള്‍ ആണ് പുറത്തുവന്നിരിക്കുന്നത. അന്വേഷണാത്മത പത്രപ്രവര്‍ത്തകരുടെ സംഘമാണ് തെളിവുകള്‍ പുറത്ത് വിട്ടത്.
2017ല്‍ പെഗാസസ് സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ഉപകരണങ്ങള്‍ എന്‍എസ്ഒയില്‍ നിന്നും ഇന്റലിജന്‍സ് ബ്യൂറോ വാങ്ങിയതിന്റെ തെളിവുകളാണ് പുറത്തായത്. ഡെല്‍ കംപ്യൂട്ടര്‍ സെര്‍വറുകള്‍, സിസ്‌കോ നെറ്റ്വര്‍ക്ക് ഉപകരണങ്ങള്‍ ഉള്‍പ്പെടെയാണ് വാങ്ങിയത്.
യുഎസ് കോടതിയില്‍ എന്‍എസ്ഒ നല്‍കിയ ബ്രോഷറില്‍ പറയുന്ന ഉപകരണങ്ങള്‍ തന്നെയാണ് ഇന്ത്യ വാങ്ങിയതെന്നും കണ്ടെത്തല്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here