Chadayamangalam:നഗ്‌നപൂജ നടത്തി;ചടയമംഗലത്ത് ഭര്‍ത്താവിനും ദുര്‍മന്ത്രവാദിക്കുമെതിരെ യുവതിയുടെ പരാതി

(Chadayamangalam)ചടയമംഗലത്ത് ദുര്‍മന്ത്രവാദിക്കെതിരെ യുവതിയുടെ പരാതി. പ്രദേശത്ത് പ്രതിഷേധം കനക്കുന്നു. ദുര്‍മന്ത്രവാദി ജബ്ബാറും സംഘവും തന്നെ പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ മൊഴി.

പീഡനത്തിന് തന്റെ ഭര്‍ത്താവും കൂട്ടു നിന്നു. നഗ്‌ന പൂജയും യോനീ പൂജയും നടത്തിയെന്നും യുവതിയുടെ വെളിപ്പെടുത്തല്‍. ജബ്ബാറും സംഘവും പല സ്ത്രീകളേയും ലൈംഗിക പീഡനത്തിന് വിധേയമാക്കി. പീഡനങ്ങള്‍ക്ക് താന്‍ ദൃക്‌സാക്ഷിയെന്നും പരാതിക്കാരി തുറന്നുപറഞ്ഞു.

യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിന്റെ അമ്മ ലൈഷ, ഭര്‍ത്താവിന്റെ സഹോദരന്‍ ഫനീഷിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ദുര്‍മന്ത്രവാദി അബ്ദുള്‍ ജബ്ബാറും സഹായി ശ്രുതി, ഷാലു, സിദ്ദിഖ് എന്നിവര്‍ ഒളിവിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News