പെഗാസസ് വിഷയം ; ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നതെന്ന് ഡോ.ജോൺ ബ്രിട്ടാസ് എം പി | Pegasus

പെഗാസസ് സോഫ്റ്റ്‌വെയർ കേന്ദ്രസർക്കാർ വാങ്ങിയെന്നത് ഏറെക്കുറെ വ്യക്തമായതായി ഡോ.ജോണ്‍ ബ്രിട്ടാസ് എംപി. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നതെന്ന്. മടിയില്‍ കനമുള്ളത് കൊണ്ടാണ് കേന്ദ്രസർക്കാർ അന്വേഷണവുമായി സഹകരിക്കാത്തതെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എംപി കൈരളി ന്യൂസിനോട് പ്രതികരിച്ചു.

പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ഉപകരണങ്ങള്‍ ഇന്ത്യ വാങ്ങിയതിന്റെ തെളിവുകള്‍ പുറത്ത്

പെഗാസസ് ചാര സോഫ്‌റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യാനുള്ള ഉപകരണങ്ങൾ ഇന്ത്യ വാങ്ങിയതിന് തെളിവുകൾ പുറത്ത്. 2017ൽ പെഗാസസ് സോഫ്‌റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യാനുള്ള ഉപകരണങ്ങൾ എൻഎസ്ഒയിൽ നിന്നും ഇന്റലിജൻസ് ബ്യൂറോ വാങ്ങിയതിന്റെ തെളിവുകളാണ് പുറത്ത് വന്നത്. അന്വേഷണാത്മക പത്രപ്രവർത്തകുടെ സംഘമാണ് കണ്ടെത്തലിന് പിന്നിൽ. സത്യം ഒരുപാട് കാലം മൂടിവെക്കാൻ കഴിയില്ലെന്നും കോടതി ഇടപെടണമെന്നും സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

2017ൽ ഇന്ത്യ പെഗാസസ് ചാര സോഫ്‌റ്റ്വെയർ വാങ്ങിയെന്ന റിപ്പോർട്ടുകളാണ് ആദ്യം പുറത്ത് വന്നത്. എന്നാൽ ചാരസോഫ്‌റ്റ്വെയർ വാങ്ങിയോ എന്നതിൽ ഒരു വ്യക്തത വരുത്താൻ മോദി സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ അന്വേഷണ റിപ്പോർട്ട് കോടതി പരിഗണനയിൽ ഇരുക്കുമ്പോഴാണ് ചാര സോഫ്‌റ്റ്വെയർ വാങ്ങിയതിന്റെ കൂടുതൽ തെളിവുകൾ പുറത്തുവരുന്നത്. 2017 ഏപ്രിലിൽ പെഗാസസ് സോഫ്‌റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യാനുള്ള ഉപകരണങ്ങൾ ഇന്ത്യ എൻഎസ്ഒയിൽ നിന്നും വാങ്ങിയെന്നാണ് കണ്ടെത്തൽ.

അന്വേഷണാത്മക പത്രപ്രവർത്തകരുടെ സംഘമാണ് പുതിയ വെളിപ്പെടുത്തലിന് പിന്നിൽ .ഡെൽ കംപ്യൂട്ടർ സെർവറുകൾ, സിസ്‌കോ നെറ്റ്വർക്ക് ഉപകരണങ്ങൾ ഉൾപ്പെടെയാണ് വാങ്ങിയത്.ഇന്റലിജൻസ് ബ്യൂറോയാണ് ഉപകരണങ്ങൾ കൈപ്പറ്റിയത്. ഷിപ്പിംഗ് ബിൽ അടക്കമുള്ള തെളിവുകളാണ് പുറത്തുവന്നത്. യുഎസ് കോടതിയിൽ പെഗാസസുമായി ബന്ധപ്പെട്ട് എൻഎസ്ഒ നൽകിയ ബ്രോഷറിൽ പറയുന്ന അതേ ഉപകരണങ്ങൾ തന്നെയാണ് ഇന്ത്യ വാങ്ങിയതെന്നും വ്യക്തമാണ്.

ഇതോടെയാണ് പെഗാസസ് ഇന്ത്യ വാങ്ങിയത് തന്നെയെന്ന് വ്യക്തമാകുന്നത്. അതേ സമയം പുതിയ തെളിവുകൾ പുറത്തുവന്ന പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. സത്യം ഒരുപാട് കാലം മൂടിവെക്കാൻ കഴിയില്ലെന്നും സർക്കാരിന്റെ പങ്ക് വ്യക്തമായെന്നും യെച്ചൂരി പ്രതികരിച്ചു. പെഗാസസ് വാങ്ങിയിട്ടില്ലെങ്കിൽ അത് മോദി സർക്കാർ തെളിയിക്കണമെന്നും പുതിയ കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ കോടതി ഇടപെടണമെന്നും സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here