” കാപ്പിക്കുരു കള്ളൻ കുമ്പളയിലേക്ക്, പ്രതിഷേധിക്കുക ” : കെ സുരേന്ദ്രനെതിരെ കാസർകോട് വീണ്ടും പോസ്റ്റർ | K. Surendran

ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കാസർഗോഡ് പോസ്റ്റർ. കെ സുരേന്ദ്രൻ കാസർകോഡ് ജില്ലയിലെത്തുന്ന ദിവസമാണ് രൂക്ഷ വിമർശനവുമായി പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

കാസർഗോഡ് ടൗൺ, കുമ്പള, കറന്തക്കാട്, സീതാംഗോള ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. കുമ്പളയിൽ പാർട്ടി പരിപാടിയിൽ സുരേന്ദ്രൻ പങ്കെടുക്കാനിരിക്കെയാണ് പ്രതിഷേധം.

ബലിദാനികളെ അപമാനിച്ച നേതാക്കളെ സുരേന്ദ്രൻ സംരക്ഷിക്കുന്നുവെന്നടക്കം . കന്നടയിലും മലയാളത്തിലുമുള്ള പോസ്റ്ററിൽ രൂക്ഷ വിമർശനമാണുള്ളത്.

കാസർകോഡ് ബിജെപിക്കകത്തെ രൂക്ഷമായ വിഭാഗീയതയുടെ തുടർച്ചയാണ് പോസ്റ്റർ പ്രതിഷേധം. അതിരാവിലെ സുരേന്ദ്രൻ അനുകൂലികൾ പോസ്റ്റർ നീക്കം ചെയ്തു.സുരേന്ദ്രൻ വിഭാഗക്കാരായ
മുൻ ജില്ലാ പ്രസിഡണ്ട് കെ.ശ്രീകാന്ത്, മണികണ്ഠ റൈ, സുരേഷ് ഷെട്ടി തുടങ്ങിയ നേതാക്കൾ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നും ഇവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം പ്രവർത്തകർ മാസങ്ങളായി പ്രതിഷേധത്തിലാണ്.

രണ്ട് തവണ പ്രതിഷേധമുയർത്തിയ ആർ എസ് എസ് – ബി ജെ പി പ്രവർത്തകർ ബി ജെ പി ജില്ലാ ഓഫീസ് താഴിട്ട് പൂട്ടി പ്രതിഷേധിച്ചിരുന്നു. നേതൃത്വത്തിന് പരിഹരിക്കാനാവാത്ത വിധം കാസർകോട്ടെ ബി ജെ പിക്കകത്തെ പ്രശ്നങ്ങൾ രൂക്ഷമാവുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News